ഐസിസി ട്വന്റി20 റാങ്കിങ്; കെഎല്‍ രാഹുലിന് മുന്നേറ്റം, ഇളകാതെ കോഹ്‌ലിയും രോഹിത്തും

ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ കെഎല്‍ രാഹുലിന് മുന്നേറ്റം. നാലാം റാങ്കിലേക്കാണ് രാഹുല്‍ എത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്: ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ കെഎല്‍ രാഹുലിന് മുന്നേറ്റം. നാലാം റാങ്കിലേക്കാണ് രാഹുല്‍ എത്തിയത്. രോഹിത്, കോഹ് ലി എന്നിവരുടെ റാങ്കില്‍ മാറ്റമില്ല. 

11ാം റാങ്കിലാണ് രോഹിത്. കോഹ് ലി 10ാം റാങ്കിലും. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാനും. സൗത്ത് ആഫ്രിക്കയുടെ മര്‍ക്രം ആണ് രാഹുലിന് മുന്‍പ് മൂന്നാം സ്ഥാനത്തുള്ളത്. ഡേവിഡ് മലനെ അഞ്ചാം റാങ്കിലേക്ക് ഇറക്കിയാണ് രാഹുല്‍ നാലാം സ്ഥാനം പിടിച്ചത്.

ഹോള്‍ഡര്‍ കരിയര്‍ ബെസ്റ്റ് റാങ്കിങ്ങില്‍

വിന്‍ഡിസ് ഓള്‍റൗണ്ടര്‍ ഹോള്‍ഡര്‍ ബൗളിങ്ങില്‍ കരിയര്‍ ബെസ്റ്റ് റാങ്കിങ്ങില്‍ എത്തി. ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെ ടി20യില്‍ വിന്‍ഡിസ് 17 റണ്‍സിന്റെ ജയം പിടിച്ചതിന് പിന്നാലെയാണ് റാങ്കിങ്ങിലെ ഹോള്‍ഡറുടെ മുന്നേറ്റം. നാല് പന്തില്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 5-27 എന്നതാണ് കളിയിലെ ഹോള്‍ഡറിന്റെ ഫിഗര്‍. 

മൂന്ന് ടി20യില്‍ നിന്ന് ഹോള്‍ഡര്‍ വീഴ്ത്തിയത് 27 വിക്കറ്റ്. 23ാം റാങ്കിലേക്കാണ് ഹോള്‍ഡര്‍ ഇവിടെ എത്തിയത്. വിന്‍ഡിസ് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരന്‍ എട്ട് സ്ഥാനം മുന്‍പോട്ട് കയറി 18ാം റാങ്കിലെത്തി. ഇംഗ്ലണ്ട് താരം മൊയിന്‍ അലി 30 സ്ഥാനം മുന്‍പോട്ട് കയറി 67ാം റാങ്കിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com