'ആ സിംഗിള്‍ എടുക്കാതെ ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തി'; ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ഡാരില്‍ മിച്ചലിന് 

2021 ട്വന്റി20 ലോകകപ്പിലെ ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിലെ പെരുമാറ്റമാണ് ഡാരില്‍ മിച്ചലിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിന്. 2021 ട്വന്റി20 ലോകകപ്പിലെ ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിലെ പെരുമാറ്റമാണ് ഡാരില്‍ മിച്ചലിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. 

സെമിയില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 18ാം ഓവറിലാണ് സംഭവം. ഇംഗ്ലണ്ട് ബൗളര്‍ ആദില്‍ റാഷിദുമായി ഡാരില്‍ കൂട്ടിയിടിച്ചിരുന്നു. ആദില്‍ റാഷിദിന്റെ വഴി താന്‍ മുടക്കി എന്ന് കരുതിയാണ് സിംഗിള്‍ ഡാരില്‍ മിച്ചല്‍ സിംഗിള്‍ എടുക്കാതിരുന്നത്. സന്തോഷത്തോടെയാണ് ആ സിംഗിള്‍ വേണ്ടന്ന് വെച്ചത് എന്നാണ് ഡാരില്‍ മിച്ചല്‍ അന്ന് പ്രതികരിച്ചത്. 

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കുന്ന നാലാമത്തെ കിവീസ് താരമാണ് ഡാരില്‍ മിച്ചല്‍. ഡാനിയല്‍ വെട്ടോറി, ബ്രെണ്ടന്‍ മക്കല്ലം, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഡാരില്‍ മിച്ചലിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ കിവീസ് കളിക്കാര്‍. 

ഈ വിധം ക്രിക്കറ്റ് കളിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍

ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കാനായത് വലിയ ബഹുമതിയായി കാണുന്നു. ഈ വിധം ക്രിക്കറ്റ് കളിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍ ന്യൂസിലന്‍ഡുകാര്‍. ക്രിക്കറ്റിന്റെ മാന്യതയ്‌ക്കൊപ്പം നിന്നാണ് ഞങ്ങള്‍ കളിക്കുന്നത്. ഞങ്ങളുടെ വഴിയേ ജയിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതുപോലെ ഒരു വലിയ ടൂര്‍ണമെന്റില്‍ വിവാദം കൊണ്ടുവരാന്‍ ആഗ്രഹിച്ചില്ലെന്നും ഡാരില്‍ മിച്ചല്‍ പറയുന്നു. 

166 റണ്‍സ് ആണ് കളിയില്‍ ന്യൂസിലന്‍ഡ് ചെയ്‌സ് ചെയ്തത്. ഡാരില്‍ മിച്ചല്‍ സിംഗിള്‍ എടുക്കാതെ വിട്ടെങ്കിലും മത്സര ഫലത്തെ അത് ബാധിച്ചില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ട്വന്റി20 ലോകകപ്പ് സെമി ഫൈനലിലേക്ക് എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com