24 വര്‍ഷത്തിന് ശേഷം ആദ്യം, പാകിസ്ഥാനിലേക്ക് ഓസ്‌ട്രേലിയ എത്തും; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

മൂന്ന് ടെസ്റ്റുകളാണ് പാകിസ്ഥാനില്‍ ഓസ്‌ട്രേലിയ കളിക്കുക. റാവല്‍പിണ്ടി, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലായാണ് ടെസ്റ്റ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: പാകിസ്ഥാന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 1998ന് ശേഷം ആദ്യമായാണ് പാകിസ്ഥാനിലേക്ക് ഓസ്‌ട്രേലിയ എത്തുന്നത്. 

മൂന്ന് ടെസ്റ്റുകളാണ് പാകിസ്ഥാനില്‍ ഓസ്‌ട്രേലിയ കളിക്കുക. റാവല്‍പിണ്ടി, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലായാണ് ടെസ്റ്റ്. മൂന്ന് ഏകദിനങ്ങളും ഒരു ടി20യും ഓസ്‌ട്രേലിയയുടെ പാക് പര്യടനത്തിന്റെ ഭാഗമാണ്. റാവല്‍പിണ്ടിയിലാണ് മൂന്ന് ഏകദിനവും ഒരു ട്വന്റി20 മത്സരവും നടക്കുക. 

ഒരു മാസം നീണ്ടുനില്‍ക്കുന്ന പര്യടനം ഏപ്രില്‍ 5ന് ആരംഭിക്കും

ഒരു മാസം നീണ്ടുനില്‍ക്കുന്ന പര്യടനം ഏപ്രില്‍ 5ന് ആരംഭിക്കും. നേരത്തെ ന്യൂസിലാന്‍ഡ് പാകിസ്ഥാനിലേക്ക് എത്തിയിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ടോസ് ഇടുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ന്യൂസിലാന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറി. സുരക്ഷാ ഭീഷണി സന്ദേശം ലഭിച്ചെന്ന് ആരോപിച്ചാണ് ന്യൂസിലന്‍ഡ് പിന്മാറിയത്. 

ന്യൂസിലന്‍ഡിന്റെ പിന്മാറ്റത്തിന് പിന്നാലെ ഇംഗ്ലണ്ടും പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു. ഇത് പാകിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു. ഓസ്‌ട്രേലിയ പര്യടനത്തിന് എത്തുന്നത് പാക് ക്രിക്കറ്റിന് ഊര്‍ജം നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com