'ചുട്ടി തലൈ മകള്‍'ക്ക് സൂപ്പര്‍ ബര്‍ത്ത് ഡേ ആശംസകള്‍; ധോനിയുടെ മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ 

'ചുട്ടി തലൈ മകള്‍'ക്ക് സൂപ്പര്‍ ബര്‍ത്ത് ഡേ ആശംസകള്‍; ധോനിയുടെ മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ മകള്‍ സിവ ധോനി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ സിവ ഏഴാം പിറന്നാളിന്റെ ആഹ്ലാദത്തിലാണ്. ധോനിയുടെ മകള്‍ക്ക് ആശംസകളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ് ആരാധകര്‍. 

അച്ഛനെ പിന്തുണയ്ക്കാന്‍ ഐപിഎല്‍ ഗാലറികളിലടക്കം നിറ സാന്നിധ്യമായി നില്‍ക്കാറുണ്ട് കുഞ്ഞു സിവ. ധോനിയുടെ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ നായകന്റെ മകള്‍ക്ക് ജന്മദിന ആശംസകളുമായി രംഗത്തെത്തി. 

'ഹാപ്പി 7 സിവ! സൂപ്പര്‍ ബര്‍ത്ത് ഡേ ആശംസകള്‍ ഞങ്ങളുടെ ചുട്ടി തലൈ മകള്‍ക്ക്'- എന്ന കുറിപ്പോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആശംസ. 

ഐപിഎല്‍ 2022ന്റെ മെഗാ താര ലേലം നടക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തന്ത്രങ്ങളുമായി ധോനി അണിയറയില്‍ സജീവമാണ്. നിലവിലെ ചാമ്പ്യന്‍മാരായ ചൈന്നൈ പുതിയ താരങ്ങളെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ പണിപ്പുരയിലാണ്. ധോനിക്കൊപ്പം രവീന്ദ്ര ജഡേജ, മൊയീന്‍ അലി, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെയാണ് ചെന്നൈ ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com