ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കരുത്, എങ്കില്‍ ടെസ്റ്റില്‍ മികവ് കാണിക്കാം: മിക്കി ആര്‍തര്‍

ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായി ഇംഗ്ലണ്ട് കളിക്കാര്‍ ഐപിഎല്ലില്‍ കളിക്കുന്നത് അവസാനിപ്പിക്കണം
മിക്കി ആര്‍തര്‍ / ഫയല്‍ ചിത്രം
മിക്കി ആര്‍തര്‍ / ഫയല്‍ ചിത്രം

ലണ്ടന്‍: ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായി ഇംഗ്ലണ്ട് കളിക്കാര്‍ ഐപിഎല്ലില്‍ കളിക്കുന്നത് അവസാനിപ്പിക്കണം എന്ന് ലങ്കന്‍ മുന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. സീസണിന്റെ തുടക്കത്തില്‍ തന്നെ കരുത്തോടെ കളിക്കണം എങ്കില്‍ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് താരങ്ങളെ തടയണം എന്നാണ് ആര്‍തര്‍ പറയുന്നത്. 

വേണ്ടത്ര റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ടിന് കഴിയുന്നില്ല. കൗണ്ടി ക്രിക്കറ്റ് മികച്ച രാജ്യാന്തര കളിക്കാരെ സൃഷ്ടിച്ചിരുന്നു. ഈ സിസ്റ്റത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. സീസണിന്റെ തുടക്കത്തില്‍ കളിക്കാര്‍ ഐപിഎല്ലില്‍ കളിക്കുകയാണ്. എന്നാല്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചാണ് നിങ്ങളുടെ പ്രധാന താരങ്ങള്‍ ഒരുങ്ങേണ്ടത്, ആര്‍തര്‍ പറയുന്നു. 

കൗണ്ടി ക്രിക്കറ്റിന് എതിരേയും വിമര്‍ശനം ഉയര്‍ന്നു

ലങ്കന്‍ ടീമില്‍ നിന്ന് മാറിയതിന് ശേഷം ആര്‍തര്‍ ഇംഗ്ലീഷ് കൗണ്ടി ടീമായ ഡെര്‍ബിഷെയറിന്റെ പരിശീലകനാണ്. ആഷസില്‍ 4-0ന് ഇംഗ്ലണ്ട് വീണതോടെ കൗണ്ടി ക്രിക്കറ്റിന് എതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് തള്ളുകയാണ് ആര്‍തര്‍. 

2015ലെ ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് ഏകദിനത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. തങ്ങളുടെ ആദ്യ ലോക കിരീടം ഇംഗ്ലണ്ട് മണ്ണില്‍ വെച്ച് തന്നെ അവര്‍ നേടി. എന്നാല്‍ ടെസ്റ്റില്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് ആശങ്കയാണ്. ആഷസിലെ അവസാന ടെസ്റ്റിലും തോറ്റതോടെ ഇംഗ്ലണ്ടിന്റെ ജയമില്ലാത്ത 15ാം ടെസ്റ്റായി അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com