'ഇനി ആവനാഴിയിലേക്ക് ചേര്‍ക്കേണ്ടത് ലെഗ് കട്ടര്‍; ഗൂഗ്ലി എറിയുമെന്ന് എല്ലാവരും മനസിലാക്കി'; ഇന്ത്യന്‍ മുന്‍ താരം

രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തുടരണം എങ്കില്‍ ലെഗ് കട്ടര്‍ കൂടി കൂടുതലായി രവി ബിഷ്‌ണോയി പരീക്ഷിക്കേണ്ടതുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: അരങ്ങേറ്റ ട്വന്റി20യില്‍ തന്നെ മാന്‍ ഓഫ് ദി മാച്ചായി സ്പിന്നര്‍ രവി ബിഷ്‌ണോയി വരവറിയിച്ച് കഴിഞ്ഞു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തുടരണം എങ്കില്‍ ലെഗ് കട്ടര്‍ കൂടി കൂടുതലായി രവി ബിഷ്‌ണോയി പരീക്ഷിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 

ആദ്യ മത്സരത്തില്‍ ബിഷ്‌ണോയി ഗൂഗ്ലി എറിയും എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. രണ്ടാമത്തെ മത്സരത്തിലേക്ക് എത്തുമ്പോള്‍ എല്ലാവര്‍ക്കും അറിയാം ബിഷ്‌ണോയി ഗൂഗ്ലി എറിയും എന്ന്. ഓഫ് സ്പിന്നര്‍ എന്ന നിലയില്‍ ബിഷ്‌ണോയിയെ ബാറ്റര്‍ നേരിട്ട് തുടങ്ങുമ്പോള്‍ എങ്ങനെയാവും പ്രതികരിക്കുക? ഇവിടെ ലെഗ് കട്ടറുകള്‍ എറിയാനാണ് ബിഷ്‌ണോയി പഠിക്കേണ്ടത്, ആകാശ് ചോപ്ര പറയുന്നു. 

രണ്ട് വിക്കറ്റ് വീഴ്ത്തിയത് ഒരോവറില്‍ തന്നെ

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് വിന്‍ഡിസിന് എതിരായ ആദ്യ ട്വന്റി20യില്‍ ബിഷ്‌ണോയി രണ്ട് വിക്കറ്റ് വീഴ്ത്തിയത് ഒരോവറില്‍ തന്നെയായിരുന്നു ബിഷ്‌ണോയിയുടെ സ്‌ട്രൈക്ക്. അരങ്ങേറ്റ ട്വന്റി20യില്‍ മാന്‍ ഓഫ് ദി മാച്ചാവുന്ന എട്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും ഇവിടെ രവി ബിഷ്‌ണോയി സ്വന്തമാക്കി.

സീം ബൗളര്‍ ഹര്‍ഷല്‍ പട്ടേലിന് വലിയ വെല്ലുവിളികള്‍ വരാനിരിക്കുന്നതേയുള്ളു എന്നും ആകാശ് ചോപ്ര പറഞ്ഞു. ആദ്യ ട്വന്റി20യില്‍ ഈര്‍പ്പത്തിന്റെ പ്രശ്‌നം ഉണ്ടായില്ല. ആദ്യം പന്തെറിയാനും കഴിഞ്ഞു. എന്നാല്‍ ഈര്‍പ്പമുള്ളപ്പോള്‍ സ്ലോ ഡെലിവറികള്‍ അതുപോലെ ആവര്‍ത്തിക്കാനാവുമോ? സാഹചര്യങ്ങള്‍ പ്രതികൂലമാവുമ്പോള്‍ എങ്ങനെ പന്തെറിയുന്നു എന്ന് അറിയാനാണ് കാത്തിരിക്കുന്നത് എന്നും ആകാശ് ചോപ്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com