ബെല്‍ഗ്രേഡ്: ഒളിംപിക്‌സ് സ്വര്‍ണം എന്ന ലക്ഷ്യവുമായി 2024ലെ പാരിസ് ഒളിംപിക്‌സില്‍ എത്തുമെന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചയച്ചെങ്കിലും ഓസ്‌ട്രേലിയയിലേക്ക് മടങ്ങി എത്തുന്നതും തന്റെ ലക്ഷ്യമാണെന്ന് ജോക്കോവിച്ച് പറഞ്ഞു.
ഒരു ഒളിംപിക് മെഡല്‍, പ്രത്യേകിച്ച് സ്വര്‍ണം, അതൊരു വലിയ ആഗ്രഹമാണ്. 2024ല്‍ പാരിസിലേക്ക് എത്താനാണ് എന്റെ പദ്ധതികള്‍. ടോക്യോയിലെ സ്വരേവിനെ നേരിട്ട സെമി ഫൈനല്‍ ഞാന്‍ ഒരുപാട് വട്ടം കണ്ടു. എവിടെയാണ് പിഴച്ചത് എന്ന് കണ്ടെത്താനാണ് ശ്രമിച്ചത്. അത് വരെ ഞാന്‍ നന്നായി കളിച്ചു. എന്നാല്‍ മാനസികമായും ശാരീരികമാവും വേണ്ട തീവ്രത എനിക്ക് അവിടെ നഷ്ടപ്പെട്ടതായി തോന്നി, ജോക്കോവിച്ച് പറയുന്നു.
ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താനും അവിടെ കളിക്കാനും ആഗ്രഹിക്കുന്നു
നല്ല കാര്യങ്ങള്‍ മാത്രമാണ് മെല്‍ബണിനെ കുറിച്ച് ഞാന്‍ ഓര്‍മിക്കന്‍ ശ്രമിക്കുക. ഇങ്ങനെ എല്ലാം സംഭവിച്ചെങ്കിലും എനിക്ക് ഓസ്‌ട്രേലിയയുമായി വലിയ ബന്ധമുണ്ട്. എന്റെ മത്സരഫലങ്ങള്‍ നോക്കിയാല്‍ അറിയാം മെല്‍ബണ്‍ എനിക്ക് എന്താണെന്ന്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. മറക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഭാവിയില്‍ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താനും അവിടെ കളിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു എന്നും സെര്‍ബിയന്‍ താരം പറഞ്ഞു.
താന്‍ കോവിഡ് വിരുദ്ധനല്ല എങ്കിലും കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല എന്ന നിലപാട് നേരത്തെ ജോക്കോവിച്ച് ആവര്‍ത്തിച്ചിരുന്നു. ബിസിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോക്കോവിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നഷ്ടമായാലും കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല. വാക്‌സിന്‍ സ്വീകരിക്കണമോ വേണ്ടയോ എന്നത് ഒരാളുടെ ചോയിസ് ആണ്. ആ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് താന്‍ ശ്രമിക്കുന്നത് എന്നും ജോക്കോവിച്ച് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ