40 വര്‍ഷത്തിനു ശേഷം ഐഒസി സെഷന്‍ മുംബൈയില്‍; ഒളിംപിക്‌സ് ഇന്ത്യയിലേക്ക് എത്തുമോ?

പുതിയതായി നിര്‍മിച്ച ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും സെഷന്‍ നടത്തുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: 2023ലെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ സമ്മേളനം മുംബൈയില്‍ നടക്കും. 1983ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ വെച്ച് രാജ്യാന്തര ഒളിംപിക് കമ്മറ്റിയുടെ സെഷന്‍ നടക്കുന്നത്. 

ബെയ്ജിങ് വേദിയാവുന്ന ശൈത്യകാല ഒളിംപിക്‌സിന് ഇടയില്‍ ചേര്‍ന്ന ഐഒസിയുടെ 139ാം സെഷനാണ് അടുത്ത സെഷന്റെ വേദിയായി മുംബൈ തെരഞ്ഞെടുത്തത്. 99 ശതമാനം വോട്ടോടെയാണ് മുംബൈ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. 

പുതിയ യുഗത്തിന് തുടക്കമെന്ന് നിതാ അംബാനി

ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്ന മുന്നേറ്റമാണ് ഉണ്ടായത് എന്നും ഇന്ത്യന്‍ കായിക മേഖലയില്‍ പുതിയ യുഗത്തിന് തുടക്കമാവുകയാണെന്നും ഇന്ത്യയില്‍ നിന്നും ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധിയായ നിതാ അംബാനി പറഞ്ഞു. 

2023 മെയ്-ജൂണ്‍ മാസങ്ങളിലായിരിക്കും മുംബൈ വേദിയാവുന്ന സെഷന്‍. പുതിയതായി നിര്‍മിച്ച ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും സെഷന്‍ നടത്തുക. ഐഒസി അംഗങ്ങളുടെ വാര്‍ഷിക യോഗമാണ് ഐഒസി സെഷന്‍. ഐഒസിയിലെ വോട്ടവകാശമുള്ള 101 അംഗങ്ങളും 45 ഹോണററി അംഗങ്ങളുമാണ് സെഷനില്‍ പങ്കെടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com