പ്രതിഫലം നല്‍കുന്നില്ല, പിസിഎല്ലില്‍ നിന്ന് പിന്മാറി ഫോക്‌നര്‍; ആജിവനാന്ത വിലക്ക് പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്‌

പിന്മാറ്റത്തിന് പിന്നാലെ ഫോക്‌നറിനെ ടൂര്‍ണമെന്റില്‍ നിന്ന് ആജിവനാന്ത കാലത്തേക്ക് വിലക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് പ്രതിഫലം നല്‍കുന്നില്ലെന്ന് ആരോപിച്ച് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി ഓസീസ് താരം ജയിംസ് ഫോക്‌നര്‍. പിന്മാറ്റത്തിന് പിന്നാലെ ഫോക്‌നറിനെ ടൂര്‍ണമെന്റില്‍ നിന്ന് ആജിവനാന്ത കാലത്തേക്ക് വിലക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 

പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരോട് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. രണ്ട് മത്സരം കൂടി ബാക്കി നില്‍ക്കെ എനിക്ക് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. കരാര്‍ വ്യവസ്ഥകളും വേതന വ്യവസ്ഥകളും പാലിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകാത്ത സാഹചര്യത്തിലാണ് പിന്മാറ്റം. ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ ഞാന്‍ ഇവിടെ ഉണ്ട്. എന്നാല്‍ അവര്‍ എന്നോട് തുടര്‍ച്ചയായി കള്ളം പറഞ്ഞു, ഫോക്‌നര്‍ ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ ഫോക്‌നര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. ഫോക്‌നറിന്റെ ടീമായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സും ആരോപണങ്ങള്‍ തള്ളി. ഫോക്‌നറിന്റെ അച്ചടക്ക ലംഘനത്തിനും പാക് ക്രിക്കറ്റ് ബോര്‍ഡിന് അവമതിപ്പുണ്ടാക്കിയതിനും താരത്തിന് പിസിഎല്ലില്‍ നിന്ന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com