ആദ്യ ട്വന്റി20 നാളെ; സഞ്ജു സാംസണ്‍ കളിച്ചേക്കും, പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ

സഞ്ജു സാംസണിന് പരമ്പരയിലെ ആദ്യ ട്വന്റി20 മുതല്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത തെളിയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്‌നൗ: വിരാട് കോഹ് ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണിന് പരമ്പരയിലെ ആദ്യ ട്വന്റി20 മുതല്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത തെളിയുന്നു. 16 അംഗ ടീമില്‍ നിന്നാണ് ലങ്കയ്ക്ക് എതിരായ പരമ്പരക്കുള്ള പ്ലേയിങ് ഇലവനെ രോഹിത്തിനും ദ്രാവിഡിനും കണ്ടെത്തേണ്ടത്. 

രോഹിത് ശര്‍മ, ഋതുരാജ് ഗയ്കവാദ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ ബാറ്റ്‌സ്മാന്മാര്‍. ഋതുരാജ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 സംഘത്തില്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അവസാന ട്വന്റി20യിലാണ് അവസരം ലഭിച്ചത്. അതില്‍ മികവ് കാണിക്കാനായില്ല. കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ശ്രീലങ്കയ്ക്ക് എതിരേയും ഋതുരാജ്  ടീമില്‍ ഇടം നേടിയേക്കും. 

സ്പിന്നിനും പേസിനും എതിരെ ഇഷാന്‍ പ്രയാസപ്പെട്ടു

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20യില്‍ സ്‌കോര്‍ ഉയര്‍ത്തുന്ന കളി ഇഷാന്‍ കിഷനില്‍ നിന്ന് വന്നില്ല. സ്പിന്നിനും പേസിനും എതിരെ ഇഷാന്‍ പ്രയാസപ്പെടുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് എതിരേയും ഇഷാനെ ഇറക്കുമോ എന്ന ചോദ്യം ഉയരുന്നു. 

സഞ്ജുവിന് മൂന്നാമത് ഇറങ്ങണം എങ്കില്‍

വെസ്റ്റ് ഇന്‍ഡീസിന് എതിരായ അവസാന ട്വന്റി20യില്‍ മൂന്നാമതാണ് ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്തത്. ഇഷാന്‍ കിഷന്‍, ഋതുരാജ് എന്നിവരില്‍ ഒരാള്‍ പ്ലേയിങ് ഇലവനിലേക്ക് രോഹിത് ശര്‍മയ്‌ക്കൊപ്പം എത്തുകയും മറ്റൊരാള്‍ക്ക് ബെഞ്ചിലിരിക്കേണ്ടിയും വന്നാല്‍ സഞ്ജുവിന് മൂന്നാം സ്ഥാനം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കും. 

സഞ്ജു മൂന്നാമത് ഇറങ്ങിയാല്‍ ശ്രേയസ് നാലാമതും ദീപക് ഹൂഡ അഞ്ചാമതും വെങ്കടേഷ് അയ്യര്‍ ആറാമതും കളിക്കും. പരിക്ക് മാറി തിരിച്ചെത്തുന്ന രവീന്ദ്ര ജഡേജ ഏഴാമതും. ജഡേജയ്‌ക്കൊപ്പം സ്പിന്നറായി ചഹലും പേസര്‍മാരായി ഹര്‍ഷല്‍ പട്ടേലും ഭുവിയും ബൂമ്രയും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com