ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരക്കിടയില്‍ പരിക്കേറ്റ ദീപക് ചഹറിന് ഐപിഎല്‍ നഷ്ടമായേക്കും എന്ന് സൂചന. 14 കോടി രൂപയ്ക്കാണ് ചഹലിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലേലത്തില്‍ സ്വന്തമാക്കിയത്.
പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ദീപക്കിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനിടയില്‍ ഐപിഎല്ലും ചഹറിന് നഷ്ടമായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ നെഞ്ചിലിപ്പ് കൂട്ടുന്നു.
താര ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരം
ചഹറിന്റെ പരിക്ക് മോശമാണ്. ഐപിഎല്ലും ചഹറിന് നഷ്ടമാവും എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്‍ 2022ലെ ലേലത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരമാണ് ചഹര്‍. 4 ഫ്രാഞ്ചൈസികളാണ് ചഹറിന് വേണ്ടി ലേലത്തില്‍ ഇറങ്ങിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവരാണ് ചഹറിനായി ലേലത്തില്‍ കൊമ്പുകോര്‍ത്തത്. ദീപക് ചഹറിന് വേണ്ടി 13.75 കോടി രൂപ വരെ രാജസ്ഥാന്‍ റോയല്‍സ് വിളിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക