ബ്രെറ്റ് ലീ, പീറ്റേഴ്‌സന്‍, വെട്ടോറി വേള്‍ഡ് ജയന്റ്‌സ് ടീമില്‍;  ലെജന്റ്‌സ് ലീഗിന് കളമൊരുങ്ങി; തീ പാറും ഇതിഹാസപ്പോര്

ബ്രെറ്റ് ലീ, പീറ്റേഴ്‌സന്‍, വെട്ടോറി വേള്‍ഡ് ജയന്റ്‌സ് ടീമില്‍;  ലെജന്റ്‌സ് ലീഗിന് കളമൊരുങ്ങി; തീ പാറും ഇതിഹാസപ്പോര്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മസ്‌ക്കറ്റ്: ഹൗസാറ്റ് ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന് കളമൊരുങ്ങി. വിരമിച്ച താരങ്ങള്‍ അണിനിരക്കുന്ന പോരാട്ടം ഈ മാസം 20ന് മസ്‌ക്കറ്റിലാണ് ആരംഭിക്കുന്നത്. വേള്‍ഡ് ജയന്റ്‌സ്, ഏഷ്യ ലയണ്‍സ്, ഇന്ത്യ മഹാരാജാസ് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയാണ് ടൂര്‍ണമെന്റിന്റെ കമ്മീഷണര്‍.

വേള്‍ഡ് ജയ്ന്റ്‌സ് ടീമിലേക്ക് ഇതിഹാസങ്ങളായ മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ, മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍, മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെട്ടോറി എന്നിവരും. ഇരു ടീമുകളുടേയും ക്യാപ്റ്റന്‍മാരേയും പരിശീലകരേയും ഉടന്‍ പ്രഖ്യാപിക്കും. 

ഇന്ത്യ മഹാരാജാസ്: വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, ബദ്‌രിനാഥ്, ആര്‍പി സിങ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബംഗാര്‍, നയന്‍ മോംഗിയ, മുഹമ്മദ് കൈഫ്, സ്റ്റുവര്‍ട്ട് ബിന്നി. 

വേള്‍ഡ് ജയന്റ്‌സ് ടീം: ബ്രെറ്റ് ലീ, കെവിന്‍ പീറ്റേഴ്‌സന്‍, വെട്ടോറി, ഡാരന്‍ സമ്മി, ജോണ്ടി റോഡ്‌സ്, ഇമ്രാന്‍ താഹിര്‍, ഒവൈസ് ഷാ, ഹര്‍ഷേല്‍ ഗിബ്‌സ്, ആല്‍ബി മോര്‍ക്കല്‍, മോണ്‍ മോര്‍ക്കല്‍, കൊറി ആന്‍ഡേഴ്‌സന്‍, മോണ്ടി പനേസര്‍, ബ്രാഡ് ഹാഡ്ഡിന്‍, കെവിന്‍ ഒബ്രയാന്‍, ബ്രണ്ടന്‍ ടെയ്‌ലര്‍. 

ഏഷ്യ ലയണ്‍സ്: ഷൊയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്‌നെ ദില്‍ഷന്‍, അസ്ഹര്‍ മഹമൂദ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com