ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് വിരമിച്ചു; ഇനി പരിശീലക വേഷത്തില്‍

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് വിരമിച്ചു; ഇനി പരിശീലക വേഷത്തില്‍
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടങ്ങളില്‍ ഇനി കളിക്കാനില്ലെന്ന് താരം വ്യക്തമാക്കി. കോച്ചിങ് കരിയറിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് കളിക്കളത്തോട് വിട പറയാന്‍ താരം തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഡൊമസ്റ്റിക്ക് ടീം ടൈറ്റന്‍സിന്റെ പരിശീലക സ്ഥാനം ക്രിസ് മോറിസ് എറ്റെടുക്കും. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച താരമാണ് ക്രിസ് മോറിസ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. 12 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 34കാരനായ താരം വിരാമമിടുന്നത്. 

2019ലെ ലോകകപ്പിലാണ് ദക്ഷിണാഫ്രിക്കയ്ക്കായി താരം അവസാനമായി കളിച്ചത്. 22ാം വയസിലാണ് താരം ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറിയത്. 2013ല്‍ ഏകദിന അരങ്ങേറ്റം. ടെസ്റ്റില്‍ 2016ലും അരങ്ങേറ്റം നടത്തി. 

ദക്ഷിണാഫ്രിക്കയ്ക്കായി നാല് ടെസ്റ്റുകള്‍ കളിച്ച താരം 12 വിക്കറ്റുകള്‍ നേടി. 5-45ആണ് മികച്ച ബൗളിങ്. 173 റണ്‍സാണ് ടെസ്റ്റ് സമ്പാദ്യം. 69 റണ്‍സാണ് മികച്ച സ്‌കോര്‍. 

42 ഏകദിന മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റുകള്‍. 4-31 ആണ് മികച്ച ബൗളിങ്. 467 റണ്‍സാണ് ഏകദിന സമ്പാദ്യം. 62 റണ്‍സ് മികച്ച സ്‌കോര്‍. 

23 ടി20 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകള്‍. 4-27 മികച്ച ബൗളിങ് പ്രകടനം. 23 ടി20 പോരാട്ടങ്ങളില്‍ നിന്ന് 133 റണ്‍സ് സമ്പാദ്യം. 55 റണ്‍സ് മികച്ച സ്‌കോര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com