ദക്ഷിണാഫ്രിക്കയുടെ വിക്കറ്റെടുത്ത ബുമ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റെടുത്ത ബുമ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

ബൂം..ബൂം...ബുമ്ര; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് ലീഡ്

ദക്ഷിണാഫ്രിയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 13റണ്‍സ് ലീഡ്.


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 13റണ്‍സ് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 210 ന് പുറത്തായി. ഒരു വിക്കറ്റിന് 17 റണ്‍സ് എന്ന സ്‌കോറില്‍ രണ്ടാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ഇന്നിങ്‌സ് ചായക്ക് ശേഷം അവസാനിച്ചു. ഇതോടെ ഇന്ന

72 റണ്‍സ് നേടിയ കീഗന്‍ പീറ്റേഴ്‌സനാണു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 42 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ 2 വിക്കറ്റ് വിക്കറ്റ് വീതവും വീഴ്ത്തി. ഷാര്‍ദൂല്‍ ഠാക്കൂറിന് ഒരു വിക്കറ്റും ലഭിച്ചു. 

ആദ്യ ഓവറില്‍ത്തന്നെ, ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രത്തെ ബോള്‍ഡാക്കിയ ബുമ്ര ഇന്ത്യയ്ക്ക് ആശിച്ച തുടക്കം നല്‍കി. 25 റണ്‍സെടുത്ത കേശവ് മഹാരാജിനെ ഉമേഷ് യാദവും ബോള്‍ഡാക്കി. 

45 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ 4ാം വിക്കറ്റ് കൂട്ടുകെട്ട് 67 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. ദസ്സനെ (28) പുറത്താക്കിയ ഉമേഷ് യാദവ് കൂട്ടുകെട്ടു പൊളിച്ചു. തെംബ ബവൂമയെ (28) മുഹമ്മദ് ഷമി പുറത്താക്കി. വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെരെയ്‌നെ (0) മുഹമ്മദ് ഷമി മടക്കിയപ്പോള്‍ മാര്‍ക്കോ ജെന്‍സനെ (7) ബോള്‍ഡാക്കിയ ബുമ്ര കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി. 7 വിക്കറ്റിന് 176 എന്ന സ്‌കോറിലാണു ദക്ഷിണാഫ്രിക്ക ചായയ്ക്കു പിരിഞ്ഞത്. 

ചായയ്ക്കു ശേഷം ബുമ്രതന്നെ പീറ്റേഴ്‌സനെയും മടക്കി. റബാദയെ (15) ശാര്‍ദൂല്‍ ഠാക്കുറാണു പുറത്താക്കിയത്. ലുങ്കി എന്‍ഗിഡിയെ (3) പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം അഞ്ചാക്കി. പത്ത് റണ്‍സ് നേടിയ ഡ്യുവാന്‍ ഒലിവിയര്‍ പുറത്താകാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com