98ാം മിനിറ്റില്‍ സമനില പൊളിച്ച് വാല്‍വെര്‍ദെ, ബാഴ്‌സയെ തകര്‍ത്ത് റയല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

കളിയുടെ അധിക സമയത്ത് ഫെഡെ വാല്‍വെര്‍ദെയില്‍ നിന്ന് വന്ന ഗോളില്‍ റയല്‍ ജയം പിടിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയാദ്‌: സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ ബാഴ്‌സയെ 2-3ന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. 2-2ന് സമനില പിടിക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞെങ്കിലും കളിയുടെ അധിക സമയത്ത് ഫെഡെ വാല്‍വെര്‍ദെയില്‍ നിന്ന് വന്ന ഗോളില്‍ റയല്‍ ജയം പിടിച്ചു. 

25ാം മിനിറ്റില്‍ വിനിഷ്യസിലൂടെ റയലാണ് അക്കൗണ്ട് തുറന്നത്. ബെന്‍സമയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഇത്. 41ാം മിനിറ്റില്‍ ബാഴ്‌സ സമനില പിടിച്ചു. ലൂക്ക് ഡി യോങ്ങാണ് ബാഴ്‌സക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. റയലിന്റെ എഡര്‍ മിലിറ്റാവോയുടെ ക്ലിയറന്‍സിനിടയില്‍ പന്ത് യോങ്ങിന്റെ കാലില്‍ തട്ടി ഗോള്‍ വല കുലുക്കുകയായിരുന്നു. 

രണ്ടാം പകുതിയില്‍ 72ാം മിനിറ്റിലാണ് റയല്‍ ലീഡ് എടുത്തത്. ബോക്‌സിനകത്തെ ബെന്‍സെമയുടെ മുന്നേറ്റമാണ് ലീഡ് എടുക്കാന്‍ റയലിനെ തുണച്ചത്. മെന്‍ഡി നല്‍കിയ പാസില്‍ നിന്നും ബെന്‍സമ ഉതിര്‍ത്ത ഷോട്ട് ബാഴ്‌സ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. എന്നാല്‍ ഗോള്‍കീപ്പറുടെ ക്ലിയറന്‍സില്‍ നിന്ന് വന്ന പന്ത് കാര്‍വാലിന്റെ അടുത്തേക്ക്. ക്രോസ് കൊടുക്കാനുള്ള കാര്‍വാലിന്റെ ശ്രമം ഗോള്‍കീപ്പര്‍ തടഞ്ഞെങ്കിലും പന്ത് വീണ്ടും ബെന്‍സെമയുടെ നേരെ എത്തി. അവിടെ ഗോള്‍ വല കുലുക്കുന്നതില്‍ ബെന്‍സെമയ്ക്ക് പിഴച്ചില്ല. 

എന്നാല്‍ 83ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും സമനില പിടിച്ചു. ഹെഡ്ഡറിലൂടെ ഫാത്തി വല കുലുക്കി. സമനില പിണഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ഇവിടെ പകരക്കാരനായി ഇറങ്ങിയ ഫെഡ് 98ാം മിനിറ്റില്‍ വിനീഷ്യസിന്റെ ക്രോസില്‍ നിന്ന് ഗോള്‍ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com