'ഏഴ് വർഷത്തെ കഠിനാധ്വാനമാണ്... എനിക്കെന്റെ ടീമിനെ വഞ്ചിക്കാൻ കഴിയില്ല': വിരാട് കോഹ്ലി

 ട്വിറ്ററിലൂടെയാണ് താരം രാജി അറിയിച്ചത്
ചിത്രം; ട്വിറ്റർ
ചിത്രം; ട്വിറ്റർ

ടി20, ഏകദിന ക്യാപ്റ്റൻസി സ്ഥാനങ്ങൾ ഒഴിഞ്ഞതിന് പിന്നാലെ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രാജിവച്ചിരിക്കുകയാണ് വിരാട് കോഹ്ലി.  ട്വിറ്ററിലൂടെയാണ് താരം രാജി അറിയിച്ചത്.

താരത്തിന്റെ കുറിപ്പ്

ഏഴ് വർഷത്തെ കഠിനാധ്വാനമാണ്, ടീമിനെ ശരിയായ ദിശയിൽ നയിക്കാനുള്ള കഷ്ടപ്പാടും കഠിനമായ പരിശ്രമവുമായിരുന്നു എല്ല ദിവസവും. പൂർണ്ണ സത്യസന്ധതയോടെയാണ് ഞാൻ എന്റെ ജോലി ചെയ്തത്, ഒന്നും ബാക്കിവച്ചിട്ടുമില്ല. എല്ലാകാര്യവും ഒരു ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടിവരും, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ആ ഘട്ടം ഇപ്പോഴാണ്. ഈ യാത്രയിൽ ഒരുപാട് ഉയർച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരിക്കലും പരിശ്രമത്തിനോ വിശ്വാസത്തിനോ കുറവുണ്ടായിട്ടില്ല. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും എന്റെ 120 ശതമാനവും നൽകിയിട്ടുണ്ട് എന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്, എനിക്കത് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എനിക്കറിയാം അതല്ല ശരിയെന്ന്. എനിക്ക് ഇക്കാര്യത്തിൽ പൂർണ്ണ ബോധ്യമുണ്ട്. എനിക്കെന്റെ ടീമിനെ വഞ്ചിക്കാൻ കഴിയില്ല. 

ഇത്രയും നീണ്ട കാലയളവിൽ എന്റെ രാജ്യത്തെ നയിക്കാൻ അവസരം നൽകിയതിന് ബിസിസിഐയോട് എന്റെ നന്ദി. ആദ്യ ദിനം മുതൽ ടീമിനായുള്ള എന്റെ കാഴ്ചപാടുകൾക്കൊപ്പം നിന്ന, ഒരു ഘട്ടത്തിൽ പോലും വിട്ടുകളയാതിരുന്ന ടീം അംഗങ്ങൾക്കും നന്ദി. നിങ്ങളാണ് ഈ യാത്ര എന്നെന്നും ഓർത്തിരിക്കാവുന്നതും മനോഹരവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഞങ്ങളെ മുന്നോട്ട് നയിച്ച, ഈ വണ്ടിയുടെ എഞ്ചിനായ രവി ഭായ്ക്കും സപ്പോർട്ട് ടീമിനും നന്ദി. അവസാനമായി എന്നിലെ ക്യാപ്റ്റനെ വിശ്വസിച്ച ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ കഴിവുള്ള വ്യക്തിയാണ് ഞാൻ എന്ന് കണ്ടെത്തിയ എം എസ് ധോനിക്ക് ഒരു വലിയ നന്ദി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com