ഗ്രൗണ്ടില്‍ ഇറങ്ങാന്‍ താരങ്ങളില്ല; ബ്ലാസ്റ്റേഴ്‌സ് മുംബൈ മത്സരം മാറ്റിവച്ചു

കളിക്കാന്‍ വശ്യമായ താരങ്ങളുടെ എണ്ണം ഇല്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാസ്‌കോ: ഐഎസ്എല്ലില്‍ ഇന്ന് നടത്താനിരുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു. തിലക് മൈതാന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കേരളാ ബ്ലാസ്റ്റേഴ്സ് നിരയിൽ കളത്തിലിറക്കാൻ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐഎസ്എലിലെ മെഡിക്കൽ ടീമുമായി നടത്തിയ ചർച്ച പ്രകാരമാണ് മത്സരം മാറ്റിയതെന്നാണ് അറിയിപ്പ്. ഇന്നലെ നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്‍ - ബെംഗളൂരു എഫ്‌സി മത്സരവും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ താരങ്ങളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com