കാത്തിരിപ്പിന് വിരാമം; ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന തുടങ്ങി: കുറഞ്ഞ നിരക്ക് 5000 രൂപ

ഇന്ന് ദോഹ സമയം 13:00 ന് ആരംഭിച്ച് 2022 ഫെബ്രുവരി 8 ന് ദോഹ സമയം 13:00 ന് ടിക്കറ്റ് ബുക്കിങ് അവസാനിക്കും. 
ഖത്തറിലെ ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയം
ഖത്തറിലെ ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയം

ദോഹ:ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും. ഏകദേശം അയ്യായിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി 28 വരെയാണ് ടിക്കറ്റ് ബുക്കിങിന് അവസരം. ഗ്രൂപ്പ് മത്സരങ്ങള്‍ മാത്രമാണ് കുറഞ്ഞ നിരക്കില്‍ കാണാനാവുക

റഷ്യയിലെ ലോകപ്പ് ടിക്കറ്റിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് നിരക്ക്.  70 ഡോളറാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് കാറ്റഗറി മൂന്നില്‍ ഇള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് ആഗോള വിപണയില്‍ 250 ഖത്തര്‍ റിയാലാണ് വില. (ഏകദേശം 69 ഡോളര്‍). ഈ വിഭാഗത്തില്‍ പെടുന്ന ടിക്കറ്റിന് റഷ്യയില്‍ 105 ഡോളര്‍ ആയിരുന്നു.കാറ്റഗറി നാലില്‍ ഖത്തര്‍ സ്വദേശികള്‍ക്ക് നീക്കിവച്ചിരിക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഏറ്റവും വിലകുറവ്. ഖത്തര്‍ നിവാസികള്‍ക്ക് 40 ഖത്തര്‍ റിയാലിന് ( 11 ഡോളര്‍) ടിക്കറ്റുകള്‍ നല്‍കും. രാജ്യത്തെ കുറഞ്ഞ വേതനം ലഭിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസകരമായിരിക്കും ഈ ടിക്കറ്റ് വിലയെന്നാണ് വിലയിരുത്തല്‍.

ഫുട്‌ബോള്‍ മത്സരം കാണാനായി രണ്ട് ലക്ഷം പേര്‍ എത്തുമെന്ന് സംഘാടകരുടെ വിലയിരുത്തല്‍. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിങിന് തുടക്കം കുറിച്ചിട്ടുള്ളത്. വിസകാര്‍ഡ് വഴി മാത്രമാവും ഖത്തറിലുള്ളവര്‍ക്ക് പേയ്‌മെന്റ്. അതേസമയം, ഖത്തറിന് പുറത്തുള്ളവര്‍ക്ക് മറ്റ് ഫോര്‍മാറ്റുകളിലും ടിക്കറ്റ് തുക അടക്കാം. ആരാധകര്‍ക്കുള്ള ഫാന്‍ ഐ.ഡി കാര്‍ഡായ ഹയ്യാ കാര്‍ഡും ലോകകപ്പില്‍ നടപ്പാക്കും

ഖത്തര്‍ വിരുന്നൊരുക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിനാണ്. ഫിഫയുടെ വാര്‍ഷിക യോഗത്തിന് ശേഷമാകും നറുക്കെടുപ്പ്. 32 ലോകകപ്പ് ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. ആതിഥേയരായ ഖത്തറടക്കം 13 ടീമുകളാണ് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്.

യൂറോപ്പില്‍ നിന്ന് പത്ത് ടീമുകളും ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലും അര്‍ജന്റീനയുമാണ് യോഗ്യത നേടിയിട്ടുള്ളത്. 8 സ്‌റ്റേഡിയങ്ങളില്‍ ഫൈനല്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയം മാത്രമാണ് ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നത്.

ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയ ബുക്ക് ചെയ്യാന്‍ ഈ വര്‍ഷം അവഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ക്രൂയിസ് ലൈനറുകള്‍ സ്‌പോണ്‍സര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കുമായി 40,000 മുറികള്‍ നീക്കിവച്ചിട്ടുണ്ട്. ബാക്കി 90,000 മുറികള്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂ.
ക്രൂയിസ് കപ്പലുകളില്‍ 4,000 ക്യാബിനുകള്‍ ഉണ്ടാകും.

ഫിഫ സ്‌പോണ്‍സറായ ഖത്തര്‍ എയര്‍വേയ്‌സ് ഇതിനകം തന്നെ ഫ്‌ലൈറ്റുകളും ഹോട്ടലുകളും ടിക്കറ്റുകളും ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com