40 പന്തില്‍ 80 റണ്‍സ് അടിച്ച് യൂസഫ്, ആദ്യ ഓവറില്‍ 2 വിക്കറ്റ് പിഴുത് ഇര്‍ഫാന്‍; പഠാന്‍ സഹോദരങ്ങളുടെ കരുത്തില്‍ ഇന്ത്യ മഹാരാജാസ്‌

40 പന്തില്‍ നിന്ന് 80 റണ്‍സ് ആണ് യൂസഫ് പഠാന്‍ അടിച്ചെടുത്തത്. ഒന്‍പത് ഫോറും അഞ്ച് സിക്‌സും യൂസഫിന്റെ ബാറ്റില്‍ നിന്നും പറന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മസ്‌കറ്റ്: ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ മഹാരാജാസ്. ഏഷ്യാ ലയണ്‍സിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് തോല്‍പ്പിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിയ പഠാന്‍ സഹോദരങ്ങളാണ് വിജയ ശില്‍പി. 

40 പന്തില്‍ നിന്ന് 80 റണ്‍സ് ആണ് യൂസഫ് പഠാന്‍ അടിച്ചെടുത്തത്. ഒന്‍പത് ഫോറും അഞ്ച് സിക്‌സും യൂസഫിന്റെ ബാറ്റില്‍ നിന്നും പറന്നു. ഏഷ്യ ലയണ്‍സിന്റെ ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് യൂസഫിനേയും മുഹമ്മദ് ഹഫീസിനേയും പുറത്താക്കി ഇര്‍ഫാന്‍ പഠാനും മിന്നും തുടക്കം നല്‍കി. 

ഏഷ്യ ലയണ്‍സ് കണ്ടെത്തിയത് 175 റണ്‍സ്

ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയണ്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് ആണ് കണ്ടെത്തിയത്. 66 റണ്‍സ് എടുത്ത ഉപുല്‍ തരംഗയാണ് അവരുടെ ടോപ് സ്‌കോറര്‍. ഏഷ്യ ലയണ്‍സ് നായകന്‍ മിസ്ബാ ഉള്‍ ഹഖ് 44 റണ്‍സ് നേടി. ഇര്‍ഫാന്‍ പഠാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മന്‍പ്രീത് ഗോണി മൂന്ന് വിക്കറ്റ് പിഴുതു. 

176 റണ്‍സ് ചെയ്‌സ് ചെയ്ത ഇന്ത്യ മഹാരാജാസ് 34-3 എന്ന നിലയിലേക്ക് ഏഴാം ഓവറില്‍ തകര്‍ന്നിരുന്നു. എന്നാല്‍ മുഹമ്മദ് കൈഫും യൂസഫും ചേര്‍ന്ന് ടീമിനെ കരകയറ്റി. കൈഫ് 42 റണ്‍സ് നേടി. ഇര്‍ഫാന്‍ പഠാന്‍ 21 റണ്‍സും കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com