വീണ്ടും ധോനി സ്‌റ്റൈല്‍ 'ഹെലികോപ്റ്റര്‍ ഷോട്ട്!' അഫ്ഗാന്‍ താരത്തിന്റെ 'പെര്‍ഫക്ട്' സിക്‌സര്‍ (വീഡിയോ)

വീണ്ടും ധോനി സ്‌റ്റൈല്‍ 'ഹെലികോപ്റ്റര്‍ ഷോട്ട്!' അഫ്ഗാന്‍ താരത്തിന്റെ 'പെര്‍ഫക്ട്' സിക്‌സര്‍ (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്ലാമബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി ക്രിക്കറ്റ് ലോകത്ത് ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച താരമാണ്. വിക്കറ്റിന് പിന്നിലും ബാറ്റിങിലും ഫിനിഷിങിലും ക്യാപ്റ്റന്‍സിയിലും എല്ലാം ഒരു ധോനി സ്‌റ്റൈല്‍ തന്നെ അദ്ദേഹം തന്റെ കരിയറില്‍ രൂപപ്പെടുത്തിയാണ് കളം വിട്ടത്. 

അതില്‍ ശ്രദ്ധേയമാണ് ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിലുള്ള സിക്‌സുകള്‍. ലോകമെങ്ങുമുള്ള പല ക്രിക്കറ്റ് താരങ്ങളും ഈ ഷോട്ട് അനുകരിച്ച് സിക്‌സുകള്‍ അടിക്കാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ അതില്‍ വിജയിക്കും ചിലര്‍ പരാജയപ്പെടും. ഇപ്പോഴിതാ ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് സിക്‌സര്‍ സമര്‍ത്ഥമായി വിജയിപ്പിച്ചിരിക്കുകയാണ് അഫ്ഗാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിലാണ് ധോനി സ്‌റ്റൈല്‍ സിക്‌സുമായി താരം കളം നിറഞ്ഞത്. ഇസ്ലാമബാദ് യുനൈറ്റഡ് താരമായ റഹ്മാനുള്ള പെഷവാര്‍ സാല്‍മിക്കെതിരായ പോരാട്ടത്തിലാണ് ധോനി സ്‌റ്റൈല്‍ ഹെലികോപ്റ്റര്‍ ഷോട്ട് സിക്‌സര്‍ പറത്തിയത്. 

ആറ് ഓവറില്‍ 27 റണ്‍സ് ജയിക്കാന്‍ വേണം എന്ന നിലയില്‍ സുരക്ഷിതമായി യുനൈറ്റഡ് മുന്നേറുന്നതിനിടെയായിരുന്നു ഈ സിക്‌സിന്റെ പിറവി. പെഷവാര്‍ സാല്‍മി പേസര്‍ സൊഹൈല്‍ ഖാനെതിരെയായിരുന്നു ഈ സിക്‌സര്‍. 20കാരനായ താരത്തിന്റെ പെര്‍ഫക്ട് ഹെലികോപ്റ്റര്‍ ഷോട്ട് കമന്റേറ്റര്‍മാരെയും ആരാധകരേയും വിസ്മയിപ്പിച്ചു. പിന്നാലെ ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com