ഇനി ട്വന്റി20 ആവേശം; സഞ്ജുവും ഋതുരാജും പുറത്തേക്ക്; ഇംഗ്ലണ്ടിനെതിരെഇന്ത്യയുടെ സാധ്യതാ ഇലവന്‍ 

സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി

സതാംപ്ടണ്‍: ടെസ്റ്റ് ആവേശത്തിന് പിന്നാലെ ട്വന്റി20 പോരിലേക്ക്. ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച നടക്കും. സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കോവിഡ് മുക്തനായ രോഹിത് ശര്‍മയ്ക്ക് ആദ്യ ട്വന്റി20 കളിക്കാനായേക്കും. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനൊപ്പം രോഹിത് വരുമ്പോള്‍ ഋതുരാജിന്റെ സ്ഥാനം നഷ്ടമാവും. വിരാട് കോഹ്‌ലി, ബുമ്ര, ജഡേജ, ശ്രേയസ്, പന്ത് എന്നിവര്‍ രണ്ടാം ട്വന്റി20 മുതലാവും ടീമിനൊപ്പം ചേരുക. 

സന്നാഹ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായത് തിരിച്ചടി

ആദ്യ ട്വന്റി20ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജു ഇടം നേടിയത്. ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ എന്നിവരും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ സഞ്ജുവിന് ഇലവനില്‍ ഇടംനേടുക എന്നത് പ്രയാസമാണ്. 

ട്വന്റി20 പരമ്പരക്ക് മുന്‍പായുള്ള സന്നാഹ മത്സരങ്ങളില്‍ ഒന്നില്‍ സഞ്ജു ഡക്കായി മടങ്ങി. ഇതും താരത്തിന് തിരിച്ചടിയാവും. ഡെര്‍ബിഷയറിന് എതിരെ 39 റണ്‍സിനാണ് സഞ്ജു പുറത്തായത്. രാഹുല്‍ ത്രിപാഠിയാണ് പ്ലേയിങ് ഇലവനില്‍ അവസരം കാത്തിരിക്കുന്ന മറ്റൊരു താരം. എന്നാല്‍ ത്രിപാഠിക്കും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റിയില്‍ സഞ്ജു ടീമില്‍ ഇടംനേടിയേക്കും എന്നും സൂചനയുണ്ട്. വിരാട് കോഹ് ലി, ഋഷഭ് പന്ത്, ബുമ്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് വിശ്രമം നല്‍കിയാല്‍ സഞ്ജുവിന് വീണ്ടും ടീമിലേക്ക് വിളിയെത്തും. അഞ്ച് ട്വന്റിയാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ കളിക്കുന്നത്. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com