'എന്തുകൊണ്ട് മൂന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് നിര തകരുന്നു? സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്യും': രാഹുല്‍ ദ്രാവിഡ് 

'മൂന്നാം ഇന്നിങ്‌സില്‍ എന്തുകൊണ്ട് നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല, നാലാം ഇന്നിങ്‌സില്‍ എന്തുകൊണ്ട് 10 വിക്കറ്റും വീഴ്ത്താനാവുന്നില്ല'
എഡ്ജ്ബാസ്റ്റണില്‍ ഋഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി
എഡ്ജ്ബാസ്റ്റണില്‍ ഋഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി

എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റേഴ്‌സ് പരാജയപ്പെടുന്നത് പരിശോധിക്കുമെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. അതൊരു ആശങ്കയാണെന്നും സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നും ദ്രാവിഡ് വ്യക്തമാക്കി. 

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം വിദേശത്ത് കളിച്ച കഴിഞ്ഞ മൂന്ന് ടെസ്റ്റിലും ഇന്ത്യ തോറ്റു. സൗത്ത് ആഫ്രിക്കയില്‍ രണ്ട് ടെസ്റ്റും ഇപ്പോള്‍ എഡ്ജ്ബാസ്റ്റണിലും. 240,212,378 റണ്‍സുകളാണ് ഇന്ത്യക്ക് നാലാം ഇന്നിങ്‌സില്‍ പ്രതിരോധിക്കാനാവാതെ വന്നത്. 

നാലാം ഇന്നിങ്‌സില്‍ എന്തുകൊണ്ട് 10 വിക്കറ്റും വീഴ്ത്താനാവുന്നില്ല

മൂന്നാം ഇന്നിങ്‌സില്‍ എന്തുകൊണ്ട് നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല, നാലാം ഇന്നിങ്‌സില്‍ എന്തുകൊണ്ട് 10 വിക്കറ്റും വീഴ്ത്താനാവുന്നില്ല എന്നതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കും. ഇനി വരുന്ന ആറ് ടെസ്റ്റും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്. ഇനി ഞങ്ങളുടെ ശ്രദ്ധ അതിലേക്കാവും. എന്നാല്‍ പരിശീലകരും സെലക്ടര്‍മാരും ഈ തോല്‍വിയുടെ കാരണം വിശകലനം ചെയ്യും, ദ്രാവിഡ് പറഞ്ഞു. 

ഓരോ മത്സരത്തിന് ശേഷവും വിശകലനങ്ങളുണ്ടാവും. ഇനി അടുത്ത വട്ടം SENA രാജ്യങ്ങളിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ പൂര്‍ണ സജ്ജരായിരിക്കും. സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും നമുക്ക് നല്ല തുടക്കം ലഭിച്ചു. എന്നാല്‍ ഫിനിഷ് ചെയ്യാനായില്ല എന്നതും ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com