ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന് മുന്‍പ് തിരിച്ചടി; മൂന്ന് ലങ്കന്‍ താരങ്ങള്‍ക്ക് കോവിഡ് 

വെള്ളിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ശ്രീലങ്ക തോല്‍വി തൊട്ടത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

കൊളംബോ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്‍പ് ശ്രീലങ്കക്ക് തിരിച്ചടി. മൂന്ന് ലങ്കന്‍ കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റിന്റെ ഫലമാണ് പോസിറ്റീവായത്. 

ധനഞ്ജയ ഡി സില്‍വ, ജെഫറി വാന്‍ഡെര്‍സെ, അസിത ഫെര്‍ണാന്‍ഡോ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം എയ്ഞ്ചലോ മാത്യൂസിന് കോവിഡ് പോസിറ്റീവായിരുന്നു. 

വെള്ളിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ശ്രീലങ്ക തോല്‍വി തൊട്ടത്. രണ്ടാം ഇന്നിങ്‌സില്‍ 113 റണ്‍സിന് ശ്രീലങ്ക തകര്‍ന്നടിഞ്ഞതാണ് ആതിഥേയര്‍ക്ക് വിനയായത്. നാല് വീതം വിക്കറ്റ് വീഴ്ത്തിയ ലിയോണും ട്രാവിസ് ഹെഡുമാണ് ശ്രീലങ്കയെ തകര്‍ത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com