'അതൊരു തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല'; ഗ്രെഗ് ചാപ്പലുമായുണ്ടായ പോരില്‍ ഗാംഗുലി 

ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങേണ്ടി വന്നതിനെ കുറിച്ചും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: ഗ്രെഗ് ചാപ്പലിനെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവന്നത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.  ടെലിഗ്രാഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. 

ഒരാളെ നമ്മള്‍ നിയമിക്കും. അത് ഫലം നല്‍കിയില്ലെങ്കില്‍ ഇല്ല. അത്രയുള്ളു. ജീവിതം അങ്ങനെയാണ്. അതിനാല്‍ അതൊരു തെറ്റായി ഞാന്‍ കാണുന്നില്ല, ഗാംഗുലി വ്യക്തമാക്കി. ഗാംഗുലിയാണ് പരിശീലക സ്ഥാനത്തേക്ക് ചാപ്പലിന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ ഗാംഗുലിയുടെ കൈകളില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടുന്നതും ചാപ്പലിന്റെ കാലത്തായി. 

ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങേണ്ടി വന്നതിനെ കുറിച്ചും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചു. ''ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുക എന്നത് പ്രയാസമല്ല. പക്ഷേ ആ സാഹചര്യം കടുപ്പമേറിയതായിരുന്നു. എന്റെ ബാറ്റിങ്, ബൗളിങ് പ്രാപ്തിക്ക് അപ്പുറം നില്‍ക്കുന്ന കാര്യങ്ങള്‍. എനിക്ക് അതിനെ നിയന്ത്രിക്കാനായില്ല. 13 വര്‍ഷം ഇന്ത്യക്ക് വേണ്ടി ഒരു ഇടവേളയും ഇല്ലാതെയാണ് ഞാന്‍ കളിച്ചത്...''

ഒരു പരമ്പരയോ പര്യടനമോ എനിക്ക് നഷ്ടമായില്ല. ഇപ്പോള്‍ പല കളിക്കാരും വിശ്രമം എടുക്കുന്നത് പോലെ ഞാന്‍ ആ സമയം ഇടവേള എടുത്തിട്ടില്ല. അതിനാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് വരേണ്ടി വന്ന ആ 4-6 മാസം കരിയറിലെ ഒരിടവേളയായാണ് ഞാന്‍ കാണുന്നത്, ഗാംഗുലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com