ചരിത്രം കുറിച്ച് ജോക്കോവിച്ച്; വിംബിള്‍ഡണ്‍ ഫൈനലില്‍

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്ന നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ചിന്റെ ശക്തമായ തിരിച്ചുവരവ്
ജോക്കോവിച്ചിന്റെ ആഹ്ലാദപ്രകടനം/ എഎഫ്പി
ജോക്കോവിച്ചിന്റെ ആഹ്ലാദപ്രകടനം/ എഎഫ്പി

ലണ്ടന്‍: സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ഓപ്പണ്‍ ഫൈനലില്‍. സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കിയാണ് ജോക്കോവിച്ച്  കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. ഏറ്റവുമധികം തവണ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പുരുഷതാരം എന്ന റെക്കോഡും ഇതോടൊപ്പം ജോക്കോവിച്ച് സ്വന്തം പേരിൽ കുറിച്ചു. 

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്ന നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ചിന്റെ ശക്തമായ തിരിച്ചുവരവ്.  പിന്നീടുള്ള മൂന്ന് സെറ്റുകളും നേടി ജോക്കോവിച്ച് ഫൈനല്‍ ഉറപ്പാക്കി. ജോക്കോവിച്ചിന്റെ എട്ടാം വിംബിള്‍ഡണ്‍ ഫൈനല്‍ പ്രവേശനമാണിത്. താരത്തിന്റെ തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ ഫൈനല്‍ കൂടിയാണിത്.സ്‌കോര്‍: 2-6, 6-3, 6-2,6-4 

ജോക്കോവിച്ചിന്റെ വിജയക്കുതിപ്പിൽ 31 ഫൈനല്‍ പ്രവേശനം നേടിയ റോജര്‍ ഫെഡററുടെ റെക്കോഡ് പഴങ്കഥയായി.ഈ ഫൈനല്‍ പ്രവേശനമുള്‍പ്പെടെ 32 തവണയാണ് ജോക്കോവിച്ച് ഗ്രാന്‍ഡ്സ്ലാമുകളില്‍ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിക് കിര്‍ഗിയോസാണ് ജോക്കോവിച്ചിന്റെ എതിരാളി. ഫൈനലില്‍ വിജയിച്ചാൽ ജോക്കോവിച്ചിന്റെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com