ബിയര്‍ നുണഞ്ഞ് ഗ്യാലറിയില്‍ ലോകകപ്പ് ആഘോഷിക്കാനാവില്ല; സ്‌റ്റേഡിയത്തിനുള്ളില്‍ മദ്യം വിലക്കിയേക്കും

നോണ്‍ ആല്‍ക്കഹോളിക് ബിയര്‍ ആയ ബുഡ്‌വീസര്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചേക്കും
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ബിയര്‍ നുണഞ്ഞ് ഖത്തറിലെ ഗ്യാലറിയിലിരുന്ന് ലോകകപ്പ് ആഘോഷിക്കാനാവില്ല. ഖത്തര്‍ ലോകകപ്പില്‍ സ്റ്റേഡിയത്തിനുള്ളില്‍ മദ്യം പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം നോണ്‍ ആല്‍ക്കഹോളിക് ആയ ബിയര്‍ ഉള്‍പ്പെടെയുള്ളവ അനുവദിക്കും. 

ഖത്തര്‍ ലോകകപ്പിന്റെ 2021 ഫെബ്രുവരി മുതല്‍ ആരാധകര്‍ക്ക് മുന്‍പിലെത്തിയ ഓഫര്‍ പാക്കേജുകളില്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രീമിയം ബിവറേജസുകള്‍ എന്ന ഓപ്ഷനും ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിനുള്ളില്‍ മദ്യം പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.  ഇക്കാര്യത്തില്‍ നയം ഉടനെ തന്നെ പ്രഖ്യാപിക്കും എന്നാണ് ഫിഫ വ്യക്തമാക്കുന്നത്. 

സ്റ്റേഡിയത്തിന് പുറത്ത് മത്സരത്തിന് മുന്‍പും ശേഷവും ബിയര്‍ ലഭിക്കും. നോണ്‍ ആല്‍ക്കഹോളിക് ബിയര്‍ ആയ ബുഡ്‌വീസര്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചേക്കും. 1986 മുതല്‍ ലോകകപ്പിന്റെ സ്‌പോണര്‍സര്‍മാരാണ് ബുഡ്‌വീസര്‍. 

92 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ ആദ്യമായാണ് മുസ്ലീം രാജ്യത്തേക്ക് ലോകകപ്പ് എത്തുന്നത്. 2010ല്‍ ഖത്തര്‍ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ മദ്യനയം എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നിരുന്നു. 2019ല്‍ ഖത്തര്‍ ക്ലബ് ലോകകപ്പിന് വേദിയായപ്പോള്‍ ദോഹയ്ക്ക് പുറത്ത് ഡ്രിങ്കിങ് സോണ്‍ നിര്‍മിക്കുകയാണ് ഖത്തര്‍ ചെയ്തത്. 2014 ലോകകപ്പില്‍ ഫിഫയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബ്രസീല്‍ മദ്യത്തിനുള്ള വിലക്ക് മാറ്റിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com