നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം; പീറ്റ് സാമ്പ്രസിന്റെ റെക്കോര്‍ഡിനൊപ്പം

ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിറിയോസിനെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം
ജോക്കോവിച്ച് /ഫയല്‍ ചിത്രം
ജോക്കോവിച്ച് /ഫയല്‍ ചിത്രം

നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം. ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിറിയോസിനെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. 3-6, 6-3, 6-4, 7-5. ഏഴാം തവണ കപ്പുയര്‍ത്തിയതോടെ ബിംബിള്‍ഡണ്‍ കിരീടനേട്ടത്തില്‍ പീറ്റ് സാമ്പ്രസിനൊപ്പമെത്തി. 

വിംബിള്‍ഡണില്‍ 27 മല്‍സരങ്ങളായി തോല്‍വി അറിയാതെയാണ് ജോക്കോവിച്ച് ഫൈനല്‍ മത്സരത്തിലിറങ്ങിയത്.  ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടക്കാനും ജോക്കോവിച്ചിനായി. 22 കിരീടങ്ങള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേല്‍ നദാലാണ് മുന്നില്‍. 

വിംബിള്‍ഡണില്‍ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഫെഡററും ഏവ് തവണ വിംബിള്‍ണ്‍ നേടിയിട്ടുണ്ട്. ഒമ്പത് ഓസ്‌ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ച് നേടി. യു എസ് ഓപ്പണില്‍ മൂന്ന് തവണയും ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും കിരീടം സ്വന്തമാക്കി. 

ഫൈനലില്‍ ആദ്യ സെറ്റ് മാത്രമാണ്സികിറിയോസിന് സ്വന്തമാക്കാനായത്. രണ്ട് മൂന്നും സെറ്റ് ജോക്കോവിച്ച് അനായാസം നേടി. എന്നാല്‍ നാലാം സെറ്റില്‍ കിര്‍ഗ്യോസ് ഒപ്പത്തിനൊപ്പം നിന്നു. എങ്കിലും ടൈബ്രേക്കിലൂടെ ജോക്കോ വിജയം സ്വന്തമാക്കി. കൂടെ കിരീടവും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com