'മനുഷ്യക്കടത്തിന്റെ ഇരയാണ് ഞാന്‍, വേദനകളില്‍ നിന്ന് ഓടിയൊളിച്ചാണ് ഓട്ടക്കാരനായത്'; മോ ഫറയുടെ വെളിപ്പെടുത്തല്‍

ഹുസൈന്‍ അബ്ദി കഹിന്‍ എന്നാണ് ഫറയുടെ യഥാര്‍ഥ പേര്. വീട്ടുജോലികളും കുട്ടികളെ നോക്കലുമെല്ലാമായിരുന്നു ഫറയുടെ ജോലി
മോ ഫറ/ഫോട്ടോ: എഎഫ്പി
മോ ഫറ/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: മനുഷ്യക്കടത്തിന്റെ ഇരയാണ് താനെന്ന് ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറ. 9ാം വയസില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്ന് ബാലവേലക്കായാണ് തന്നെ ബ്രിട്ടനിലെത്തിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് താരം. 

ഹുസൈന്‍ അബ്ദി കഹിന്‍ എന്നാണ് ഫറയുടെ യഥാര്‍ഥ പേര്. വീട്ടുജോലികളും കുട്ടികളെ നോക്കലുമെല്ലാമായിരുന്നു ഫറയുടെ ജോലി. ഫറയ്ക്ക് നാല് വയസുള്ളപ്പോള്‍ അച്ഛന്‍ സൊമാലിയയെ സിവില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പിന്നാലെ അമ്മയേയും രണ്ട് സഹോദരിമാരേയും നഷ്ടമായി. വ്യാജ രേഖകള്‍ നിര്‍മിച്ച് ഒരു സ്ത്രീയാണ് തന്നെ ബ്രിട്ടനില്‍ എത്തിച്ചതെന്ന് ഫറ പറയുന്നു. ഇവരെ പിന്നെ ഒരിക്കലും കണ്ടിട്ടില്ല. 

എങ്ങനെ ബ്രിട്ടനില്‍ എത്തി എന്ന് എന്റെ കുട്ടികള്‍ ചോദിക്കുമ്പോള്‍ എനിക്കതിന് ഉത്തരം നല്‍കണം. മാതാപിതാക്കളെ കാണണം എന്ന് ആ സമയങ്ങളില്‍ അതിയായി ആഗ്രഹം തോന്നിയിരുന്നു. എന്നാല്‍ നടക്കില്ലല്ലോ...ബാത്ത്‌റൂമില്‍ ഇരുന്ന് കരഞ്ഞും മറ്റുമാണ് ആ സങ്കടം മാറ്റിയത്. ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഓടി മാറാന്‍ ഞാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഞാന്‍ ഓട്ടക്കാരനായത്, ലോകം അറിയുന്ന കായിക താരമായത്, മോ ഫറ പറയുന്നു. 

എന്റേത് പോലെ സമാനമായ പ്രശ്‌നം നേരിടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ എന്നെ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കിയത് എനിക്ക് ഓടാന്‍ കഴിയും എന്നതാണ് എന്നും മോ ഫറ ചൂണ്ടിക്കാണിക്കുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സിലും 2016 റിയോ ഒളിംപിക്‌സിലും ബ്രിട്ടന് വേണ്ടി ഫറ ഇരട്ട സ്വര്‍ണം നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com