'വിവാഹത്തില്‍ എനിക്കും ക്ഷണം ഉണ്ടാകുമെന്ന് കരുതുന്നു'; അഭ്യൂഹങ്ങള്‍ തള്ളി ആതിയ ഷെട്ടി

കെഎല്‍ രാഹുല്‍ ആതിയ ഷെട്ടി വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ പലപ്പോഴായി പ്രത്യക്ഷപ്പെടാറുണ്ട്
കെഎല്‍ രാഹുല്‍, ആതിയ ഷെട്ടി/ ഫോട്ടോ: ഇന്‍സ്റ്റഗ്രാം
കെഎല്‍ രാഹുല്‍, ആതിയ ഷെട്ടി/ ഫോട്ടോ: ഇന്‍സ്റ്റഗ്രാം

മുംബൈ: കെഎല്‍ രാഹുല്‍ ആതിയ ഷെട്ടി വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ പലപ്പോഴായി പ്രത്യക്ഷപ്പെടാറുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഇരുവരുടേയും വിവാഹം എന്നതാണ് ഏറ്റവും ഒടുവിലായി എത്തിയത്. അതിന് രസകരമായി മറുപടിയുമായി എത്തിയത് ആതിയ തന്നെയാണ്...

മൂന്ന് മാസത്തിനുള്ളില്‍ നടക്കുന്ന വിവാഹത്തില്‍ എനിക്കും ക്ഷണം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഇതോടെ വിവാഹം ഉടന്‍ ഉണ്ടാവും എന്ന അഭ്യൂഹങ്ങള്‍ക്കും അവസാനമായി. 

മൂന്ന് വര്‍ഷത്തോളമായി ഡേറ്റിങ്ങിലാണ് ആതിയയും രാഹുലും. മുംബൈയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹമെന്നും അതിന്റെ ഒരുക്കത്തിലാണ് ആതിയ എന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. രാഹുലിന്റെ കുടുംബം ആതിയയുടെ വീട്ടുകാരെ കാണാന്‍ മുംബൈയിലെത്തിയെന്നും വിവാഹ ശേഷം ഇരുവരും കഴിയാന്‍ പോകുന്ന വീട്ടില്‍ കുടുംബത്തോടൊപ്പം പോയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി രാഹുല്‍ മ്യൂണിക്കിലേക്ക് പോയപ്പോഴും ആതിയ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആതിയക്കൊപ്പം താരത്തിന്റെ പിതാവ് സുനില്‍ ഷെട്ടിയും വിവാഹ വാര്‍ത്തകള്‍ തള്ളി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com