പോരിന് 215 താരങ്ങൾ; കോമൺവെൽത്ത് ​ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: കോമൺവെൽത്ത് ​ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം അവസാനം ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് പോരാട്ടം.  താരങ്ങലും ഒഫീഷ്യൽസുമടക്കം 322 അംഗ ഇന്ത്യന്‍ സംഘത്തെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് (ഐഒഎ) പ്രഖ്യാപിച്ചത്. 

215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 

കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന് അയക്കുന്നതെന്നും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഷൂട്ടിങ് ഗെയിംസില്‍ മത്സരയിനമല്ലെങ്കിലും കഴിഞ്ഞ തവണത്തേതില്‍ നിന്ന് നില മെച്ചപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്നും ഐഒഎ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.

അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടായിരിക്കും ഇന്ത്യന്‍ സംഘം താമസിക്കുക. അതേസമയം, വനിതാ ക്രിക്കറ്റ് ടീമിന് ബിര്‍മിങ്ഹാമില്‍ പ്രത്യേക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രയാണ് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക.

ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, പി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മനിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം.

ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്‍റ് രാജേഷ് ബണ്ഡാരിയാണ് സംഘത്തിന്‍റെ ചീഫ് ഡി മിഷന്‍. 15 ഇനങ്ങളിലും പാരാ വിഭാഗത്തില്‍ നാല് ഇനങ്ങളിലുമാണ് ഇന്ത്യ ഗെയിംസില്‍ മത്സരിക്കുക. ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ തന്നെ ബിര്‍മിങ്ഹാമില്‍ എത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com