ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തൊടുന്ന പാക് താരം; തകര്‍പ്പന്‍ നേട്ടവുമായി ബാബര്‍ അസം

പാകിസ്ഥാന് വേണ്ടി 40 ടെസ്റ്റില്‍ നിന്ന് 2851 റണ്‍സ് ആണ് ബാബര്‍ സ്‌കോര്‍ ചെയ്തത്. 89 ഏകദിനങ്ങളില്‍ നിന്ന് 4442 റണ്‍സും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന കടമ്പ കടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഈ നേട്ടത്തിലേക്ക് എത്തുന്ന 11ാമത്തെ പാകിസ്ഥാന്‍ താരമാണ് ബാബര്‍ അസം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇടയിലാണ് ബാബറിന്റെ നേട്ടം. 

പാക് താരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് തൊട്ട താരവുമായി ബാബര്‍ ഇവിടെ മാറി. രണ്ടാമത് നില്‍ക്കുന്ന ജാവേദ് മിയാന്‍ദാദിന് രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്താന്‍ വേണ്ടിവന്നത് 248 മത്സരങ്ങള്‍. ടെസ്റ്റ് റാങ്കിങ്ങില്‍ നിലവില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന താരമാണ് ബാബര്‍ അസം. ഏകദിനത്തിലും ട്വന്റി20യിലും ബാബര്‍ ഒന്നാം സ്ഥാനത്തും. 

പാകിസ്ഥാന് വേണ്ടി 40 ടെസ്റ്റില്‍ നിന്ന് 2851 റണ്‍സ് ആണ് ബാബര്‍ സ്‌കോര്‍ ചെയ്തത്. 89 ഏകദിനങ്ങളില്‍ നിന്ന് 4442 റണ്‍സും 74 ട്വന്റി20യില്‍ നിന്ന് 2686 റണ്‍സും ബാബര്‍ അസം സ്‌കോര്‍ ചെയ്തു. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിടുന്നത്. 

150 റണ്‍സിലേക്ക് പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് എത്തിയപ്പോള്‍ തന്നെ 9 വിക്കറ്റുകള്‍ നഷ്ടമായി. 9 വിക്കറ്റുകള്‍ നഷ്ടമായപ്പോഴും 61 റണ്‍സോടെ ബാബര്‍ ക്രീസില്‍ തുടരുന്നു. ബാബര്‍ അല്ലാതെ മറ്റൊരു പാക് താരത്തിനും 20ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താനായിട്ടില്ല. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 222ല്‍ അവസാനിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com