വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ദിനേശ് രാംദിന്‍ വിരമിച്ചു

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ തുടരും എന്ന് റാംദിന്‍ വ്യക്തമാക്കി
ദിനേശ് റാംദിന്‍/ഫോട്ടോ: ട്വിറ്റര്‍
ദിനേശ് റാംദിന്‍/ഫോട്ടോ: ട്വിറ്റര്‍

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ദിനേശ്റാംദിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 17 വര്‍ഷം നീണ്ട കരിയറിനാണ് തിരശീല വീഴുന്നത്. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ തുടരും എന്ന് റാംദിന്‍ വ്യക്തമാക്കി. 2005ലാണ് രാംദിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനായി അരങ്ങേറ്റം കുറിച്ചത്. 74 ടെസ്റ്റുകളും 139 ഏകദിനങ്ങളും 71 ട്വന്റി20യും കളിച്ചു. 

2012ലും 2016ലും ട്വന്റി20 ലോക കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ അംഗമാണ്. 2019ലാണ് രാംദിന്‍ അവസാനമായി വിന്‍ഡിസിനായി ടെസ്റ്റ് കളിക്കുന്നത്. വൈറ്റ് ബോളില്‍ വിന്‍ഡിസിനായി കളിക്കുന്നത് 2016ലും. 14 വര്‍ഷം നീണ്ട കരിയര്‍ ലോകം കാണാന്‍ എനിക്ക് അവസരം നല്‍കി. പല സംസ്‌കാരങ്ങള്‍ പിന്തുടരുന്ന സുഹൃത്തുക്കളെ ലഭിച്ചു, രാംദിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

17 മത്സരങ്ങളില്‍ രാംദിന്‍ ഇന്ത്യയെ നയിച്ചു. 13 ടെസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ വിജയിക്കാന്‍ താരത്തിനായില്ല. ടെസ്റ്റില്‍ 2898 റണ്‍സും ഏകദിനത്തില്‍ 2200 റണ്‍സും സ്‌കോര്‍ ചെയ്തു. ട്വന്റി20യില്‍ കണ്ടെത്താനായത് 636 റണ്‍സ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com