'അക്‌സര്‍ സിക്സർ'; ധോനിയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു 

മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 64 റണ്‍സുമായി അക്‌സര്‍ ഇന്ത്യയെ ജയിപ്പിച്ചു
അക്‌സര്‍ പട്ടേല്‍/ ചിത്രം: എഎൻഐ
അക്‌സര്‍ പട്ടേല്‍/ ചിത്രം: എഎൻഐ

വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തി സിക്‌സര്‍ ഫിനിഷിംഗുമായി താരമാവുകയായിരുന്നു ഇന്ത്യയുടെ സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. 35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 64 റണ്‍സുമായി അക്‌സര്‍ ഇന്ത്യയെ ജയിപ്പിച്ചു. എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കേ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ നാലാം പന്തില്‍ കെയ്‌ല്‍ മെയേര്‍സിനെ ധോനി സ്റ്റൈലില്‍ സിക്‌സ് പറത്തിയായിരുന്നു അക്‌സര്‍ ടീമിനെ ജയിപ്പിച്ചത്. എം എസ് ധോനിയുടെ 17 വർഷം പഴക്കമുള്ള ഏകദിന റെകോർഡും താരം ഇന്നലെ തകർത്തു. ഏഴാം നമ്പറിലോ ലോ ഓർഡറിലോ ഏറ്റവുമധികം സിക്‌സറുകൾ പറത്തിയ ഇന്ത്യൻ ബാറ്റ്‌സ്മാനായി അക്‌സർ മാറി. നേരത്തെ ഈ റെകോർഡ് ധോനിയുടെ പേരിലായിരുന്നു. 2005ൽ സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് സിക്‌സറുകൾ അദ്ദേഹം അടിച്ചു. 2011ൽ ദക്ഷിണാഫ്രികയ്ക്കും അയർലൻഡിനുമെതിരെ രണ്ട് തവണ ധോനിയുടെ റെകോർഡിനൊപ്പം യൂസഫ് പത്താനും എത്തി.

27 പന്തിൽ കന്നി ഏകദിന അർധസെഞ്ചുറി തികച്ച അക്‌സർ വെസ്റ്റ് ഇൻഡീസിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com