ലോക റെക്കോർഡിന് പിന്നാലെ സുവർണ നേട്ടം; ഹർഡിൽസിൽ ചരിത്രമെഴുതി തോബി അമുസൻ  

2.06 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം നേട്ടം സ്വന്തമാക്കിയത്
തോബി അമുസൻ /ചിത്രം: പിടിഐ
തോബി അമുസൻ /ചിത്രം: പിടിഐ

യൂജിൻ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണമണിയുന്ന ആദ്യ നൈജീരിയൻ അത്‌ലറ്റായി തോബി അമുസൻ. വനിതകളുടെ 100 മീറ്റർ ഹർഡിൽസിലാണ് അമുസൻ സ്വർണമണിഞ്ഞത്. 2.06 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം നേട്ടം സ്വന്തമാക്കിയത്. 12.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കയുടെ ബ്രിട്ട്ണി ആൻഡേഴ്‌സനാണ് വെള്ളി. 0.229 മില്ലിസെക്കൻഡിൽ പിന്നിലായ പോർട്ടോ റിക്കോയുടെ ജാസ്മിൻ കമാച്ചോ ക്വിന്നിനാണ് വെങ്കലം.

ഈ ഇനത്തിലെ ലോക റെക്കോർഡും അമുസൻ സ്വന്തം പേരിലാക്കി. സെമിയിൽ 12.12 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 2016-ൽ 12.20 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കൻ താരം കെൻഡ്ര ഹാരിസന്റെ റെക്കോഡാണ് അമുസൻ മറികടന്നത്. അതേസമയം ഫൈനലിലെ അമുസൻറെ പ്രകടനം റെക്കോർഡിലേക്ക് പരി​ഗണിച്ചില്ല. അനുവദിച്ച അളവിനേക്കാൾ കാറ്റിന്റെ ആനുകൂല്യം കൂടുതൽ ലഭിച്ചതുകൊണ്ടാണിത്. സെക്കൻഡിൽ 2.5 മീറ്ററായിരുന്നു അനുവദനീയമായ കാറ്റിന്റെ ആനുകൂല്യം. ഇതിനേക്കാൾ .5 മീറ്റർ കൂടുലായിരുന്നു മത്സര സമയത്തെ കാറ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com