
ഇസ്ലാമാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ അര്‍ധസെഞ്ച്വറി പ്രകകടന്നിന് പിന്നാലെ സഞ്ജു സാംസണെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. സ്ഥിരതയെ പഴിക്കാതെ സഞ്ജുവിന് തുടര്‍ച്ചയായി അവസരം നല്‍കണം. സഞ്ജു പ്രതിഭാശാലിയായ കളിക്കാരനാണെന്നതില്‍ സംശയം വേണ്ടെന്നും കനേരിയ പറഞ്ഞു.
യുട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് മുന്‍ പാക് താരം സഞ്ജുവിനെ പ്രശംസ കൊണ്ട് മൂടിയത്. സഞ്ജു വളരെ മികച്ച കളിക്കാരനാണ്. പക്ഷേ, അദ്ദേഹം ഇപ്പോഴും ടീമിന് അകത്തും പുറത്തുമെന്ന നിലയിലാണ്. സ്ഥിരമായി അവസരം നല്‍കിയാല്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് കനേരിയ പറഞ്ഞു.
സഞ്ജുവിന്റെ ബാറ്റിംഗ് കാണുന്നതു തന്നെ ഏറെ സുന്ദരമായ കാഴ്ചയാണ്. സുദീര്‍ഘമായ ഇന്നിംഗ്‌സ് കളിക്കാനുള്ള മികവ് അയാള്‍ക്കുണ്ട്. സഞ്ജുവിന്റെ സമീപനത്തില്‍ നിന്നു തന്നെ വിന്‍ഡീസിനെതിരെ നല്ലൊരു ഇന്നിങ്‌സ് കളിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് എത്തിയതെന്നത് വ്യക്തമായിരുന്നു.
നല്ല പ്രകടനം കാഴ്ചവെച്ച സഞ്ജു ഏകദിനത്തില്‍ കന്നി അര്‍ധസെഞ്ച്വറിയും നേടി. മികച്ച രീതിയില്‍ കളിച്ചുവരവെ നിര്‍ഭാഗ്യകരമായാണ് സഞ്ജു റണ്ണൗട്ടായത്. ദീപക് ഹൂഡയുടെ വിളിയോട് പ്രതികരിച്ച സഞ്ജു നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ട് ആകുകയായിരുന്നുവെന്നും ഡാനിഷ് കനേരിയ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക