തുടരെ മൂന്നാം പരമ്പര ജയം, 9 ഏകദിനങ്ങളില്‍ തോറ്റത് ഒന്നില്‍ മാത്രം; റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ 

ആദ്യ രണ്ട് ഏകദിനത്തിലും അവസാന നിമിഷം കളി തങ്ങള്‍ക്ക് അനുകൂലമാക്കിയ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിന്റെ ആധികാരിക ജയത്തിലേക്കും എത്തി
ചഹല്‍, സഞ്ജു സാംസണ്‍, ധവാന്‍/ഫോട്ടോ: എഎഫ്പി
ചഹല്‍, സഞ്ജു സാംസണ്‍, ധവാന്‍/ഫോട്ടോ: എഎഫ്പി

ദുബായ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഐസിസി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഏകദിന പരമ്പര ജയമാണ് ഇത്. 

പല മുന്‍നിര താരങ്ങളുടേയും അഭാവത്തിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് എത്തിയത്. എന്നാല്‍ ആദ്യ രണ്ട് ഏകദിനത്തിലും അവസാന നിമിഷം കളി തങ്ങള്‍ക്ക് അനുകൂലമാക്കിയ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിന്റെ ആധികാരിക ജയത്തിലേക്കും എത്തി. 

വിന്‍ഡിസിന് എതിരായ പരമ്പര ജയത്തോടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ റേറ്റിങ് 110ലേക്ക് എത്തി. നാലാം സ്ഥാനത്തുള്ള പാകിസ്ഥാന് 106 പോയിന്റാണ് ഉള്ളത്. ഈ വര്‍ഷം ആദ്യം സൗത്ത് ആഫ്രിക്കയോട് പരമ്പര തോറ്റാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ 9 ഏകദിനത്തില്‍ എട്ടിലും ഇന്ത്യ ജയിച്ച് കഴിഞ്ഞു. 

ഇന്ത്യയെ മറികടക്കാന്‍ പാകിസ്ഥാന്‍

ന്യൂസിലന്‍ഡ് ആണ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. 128 ആണ് അവരുടെ റേറ്റിങ്. രണ്ടാമതുള്ള ഇംഗ്ലണ്ടിന്റെ റേറ്റിങ് 119. ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായിട്ടും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും പാകിസ്ഥാന്റെ മുന്‍പിലുണ്ട്. ഇതില്‍ ജയം നേടാനായാല്‍ പാകിസ്ഥാന് ഏകദിന റാങ്കിങ്ങില്‍ മുന്നേറാം. 

ശ്രീലങ്കക്കെതിരായ ഏകദിനത്തിന് പിന്നാലെ നെതര്‍ലന്‍ഡ്‌സിന് എതിരേയും അടുത്ത മാസം പാകിസ്ഥാന്‍ ഏകദിനം കളിക്കുന്നു. സിംബാബ് വെക്ക് എതിരെയാണ് ഈ സമയം ഇന്ത്യയുടെ ഏകദിന പരമ്പര വരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com