16 പന്തില്‍ 50, റെക്കോര്‍ഡിട്ട് മൊയിന്‍ അലി; ട്രിസ്റ്റണ്‍ 28 പന്തില്‍ 72 അടിച്ചിട്ടും വീണ് സൗത്ത് ആഫ്രിക്ക

17 പന്തില്‍ 50 കണ്ടെത്തിയ ലിവിങ്സ്റ്റണിന്റെ റെക്കോര്‍ഡ് ആണ് മൊയിന്‍ അലി ഇവിടെ മറികടന്നത്
മൊയിന്‍ അലി, ബെയര്‍‌സ്റ്റോ/ഫോട്ടോ: എഎഫ്പി
മൊയിന്‍ അലി, ബെയര്‍‌സ്റ്റോ/ഫോട്ടോ: എഎഫ്പി

ബ്രിസ്റ്റോള്‍: 16 പന്തില്‍ അര്‍ധ ശതകം കണ്ടെത്തി മൊയിന്‍ അലി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇംഗ്ലണ്ട് താരങ്ങള്‍ തകര്‍ത്തടിച്ചത്. ട്വന്റി20 ക്രിക്കറ്റിലെ ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധ ശതകമാണ് മൊയിന്‍ അലി തന്റെ പേരില്‍ കുറിച്ചത്. 

18 പന്തില്‍ നിന്ന് 6 സിക്‌സും രണ്ട് ഫോറും പറത്തി 52 റണ്‍സ് എടുത്താണ് മൊയിന്‍ അലി മടങ്ങിയത്. സ്‌ട്രൈക്ക്‌റേറ്റ് 288.89. 17 പന്തില്‍ 50 കണ്ടെത്തിയ ലിവിങ്സ്റ്റണിന്റെ റെക്കോര്‍ഡ് ആണ് മൊയിന്‍ അലി ഇവിടെ മറികടന്നത്. 

53 പന്തില്‍ നിന്ന് 90 റണ്‍സ് അടിച്ചെടുത്ത് ബെയര്‍‌സ്റ്റോയും ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 3 ഫോറും എട്ട് സിക്‌സുമാണ് ബെയര്‍സ്‌റ്റോയുടെ ബാറ്റില്‍ നിന്ന് വന്നത്. മൊയിന്‍ അലിയും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് 35 പന്തില്‍ നിന്ന് കണ്ടെത്തിയത് 101 റണ്‍സ്. ഇതോടെ ട്വന്റി20 ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ട് എത്തി. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് ആണ് കണ്ടെത്തിയത്. 

മറുവശത്ത് 7-2 എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക തുടക്കത്തില്‍ വീണെങ്കിലും ഹെന്റിക്‌സിന്റെ അര്‍ധ ശതകം തിരികെ കയറ്റി. 28 പന്തില്‍ നിന്ന് 72 റണ്‍സ് അടിച്ചെടുത്ത് ട്രിസ്റ്റന്‍ സ്റ്റബ്‌സ്‌ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ട്രിസ്റ്റന് വേണ്ട പിന്തുണ നല്‍കാന്‍ മറ്റ് താരങ്ങള്‍ക്കായില്ല. 2 ഫോറും എട്ട് സിക്‌സുമാണ് ട്രിസ്റ്റന്റെ ബാറ്റില്‍ നിന്ന് വന്നത്. സ്‌ട്രൈക്ക്‌റേറ്റ് 257.14. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് ആണ് സൗത്ത് ആഫ്രിക്കയ്ക്ക് കണ്ടെത്താനായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com