ഇതിലും കൂളായ പെനാല്‍റ്റിയുണ്ടോ? നെയ്മറുടെ തന്ത്രം വൈറല്‍ 

സൗത്ത് കൊറിയയെ 1-5ന് തകര്‍ത്തപ്പോള്‍ രണ്ട് പെനാല്‍റ്റിയിലൂടെയാണ് നെയ്മര്‍ സ്‌കോര്‍ ബോര്‍ഡില്‍ തന്റെ പേര് ചേര്‍ത്തത്
സൗത്ത് കൊറിയക്കെതിരെ പെനാല്‍റ്റി ഗോള്‍ നേടുന്ന നെയ്മര്‍/ഫോട്ടോ: എഎഫ്പി
സൗത്ത് കൊറിയക്കെതിരെ പെനാല്‍റ്റി ഗോള്‍ നേടുന്ന നെയ്മര്‍/ഫോട്ടോ: എഎഫ്പി

സിയോള്‍: സൗത്ത് കൊറിയയെ 1-5ന് തകര്‍ത്തപ്പോള്‍ രണ്ട് പെനാല്‍റ്റിയിലൂടെയാണ് നെയ്മര്‍ സ്‌കോര്‍ ബോര്‍ഡില്‍ തന്റെ പേര് ചേര്‍ത്തത്. ഇവിടെ ടീമിനെ 3-1ന് മുന്‍പിലെത്തിച്ച നെയ്മറുടെ പെനാല്‍റ്റിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

പന്തിലേക്ക് ഓടുന്നതിന് മുന്‍പായി തന്റെ ഇടത്തേക്ക് നെയ്മര്‍ ഏതാനും സ്റ്റെപ്പ് വെച്ചു. പിന്നാലെ നിര്‍ത്തി നിര്‍ത്തിയുള്ള തന്റെ പതിവ് റണ്ണിന് ശേഷം പന്ത് വളരെ പതിയെ ഗോള്‍ പോസ്റ്റിന്റെ വലത്തേക്ക് തട്ടി. വളരെ സാവധാനം പന്ത് വലയ്ക്കുള്ളിലേക്ക് പോകുന്നത് നോക്കി നില്‍ക്കാനെ ഗോള്‍കീപ്പറിന് കഴിഞ്ഞുള്ളു. 

സൗത്ത് കൊറിയക്കെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെ തന്റെ ബ്രസീല്‍ കുപ്പായത്തിലെ ഗോള്‍ ശേഖരം 73ലേക്കും നെയ്മര്‍ എത്തിച്ചു. പെലെയുടെ 77 ഗോളുകള്‍ എന്നതിന് കൂടുതല്‍ അടുത്തേക്ക് എത്താന്‍ നെയ്മര്‍ക്ക് സാധിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com