ജയമാണോ സമനിലയാണോ വേണ്ടത്? ഗബ്ബയില്‍ രഹാനെ നല്‍കിയ മറുപടി ചൂണ്ടി ആര്‍ അശ്വിന്‍

ഋഷഭ് പന്തിന്റെ മനസ് മനസിലാക്കുക പ്രയാസമാണ്. എന്തും ചെയ്യാന്‍ പന്തിന് കഴിയും. വളരെ അധികം ഭാഗ്യം ലഭിച്ച കളിക്കാരനാണ് പന്ത്
രഹാനെ, രവി ശാസ്ത്രി/ വീഡിയോ ദൃശ്യം
രഹാനെ, രവി ശാസ്ത്രി/ വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: ഗബ്ബ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ സമനില ലക്ഷ്യമാക്കി കളിക്കാനാണ് പരിശീലകന്‍ രവി ശാസ്ത്രി നിര്‍ദേശിച്ചതെന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. എന്നാല്‍ തങ്ങള്‍ ജയത്തിന് വേണ്ടിയാണ് മുന്‍പോട്ട് പോയതെന്നും അശ്വിന്‍ പറയുന്നു. 

ഋഷഭ് പന്തിന്റെ മനസ് മനസിലാക്കുക പ്രയാസമാണ്. എന്തും ചെയ്യാന്‍ പന്തിന് കഴിയും. വളരെ അധികം ഭാഗ്യം ലഭിച്ച കളിക്കാരനാണ് പന്ത്. എല്ലാ പന്തും സിക്‌സ് പറത്താനുള്ള പ്രാപ്തി തനിക്കുണ്ടെന്ന് ചില സമയത്ത് പന്ത് ചിന്തിക്കും. പന്തിനെ ശാന്തനായി നിര്‍ത്തുക പ്രയാസമാണ്. സിഡ്‌നി ടെസ്റ്റില്‍ അതിന് പൂജാര ശ്രമിച്ചിരുന്നു. എന്നാല്‍ സെഞ്ചുറിക്ക് അരികെ പുറത്തായി, അശ്വിന്‍ പറയുന്നു. 

ഡ്രസ്സിങ് റൂമിനുള്ളില്‍ നിന്ന് രവി ശാസ്ത്രി പറഞ്ഞു

എന്നാല്‍ ഗബ്ബയില്‍ ഡ്രസ്സിങ് റൂമിനുള്ളില്‍ നിന്ന് രവി ശാസ്ത്രി പറഞ്ഞു ഡ്രോയാണ് അദ്ദേഹത്തിന് വേണ്ടത് എന്ന്. ഞാന്‍ ക്യാപ്റ്റനായിരുന്ന രഹാനെയോടും ജയമാണോ സമനിലയാണോ വേണ്ടത് എന്ന് ചോദിച്ചു. പന്ത് നന്നായി കളിക്കുന്നുണ്ടെന്നും എന്താവുമെന്ന് നോക്കാം എന്നുമാണ് രഹാനെ മറുപടി നല്‍കിയത്. 

വാഷിങ്ടണ്‍ സുന്ദര്‍ പെട്ടെന്ന് 20 റണ്‍സ് കണ്ടെത്തിയതോടെ ഞങ്ങളുടെ പ്ലാന്‍ മാറി. അവന്റെ 20-30 സംഭാവന വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നും അശ്വിന്‍ പറഞ്ഞു. 328 റണ്‍സ് ആണ് ഗബ്ബയില്‍ ഇന്ത്യ ചെയ്‌സ് ചെയ്തത്. ഋഷഭ് പന്ത് ഇവിടെ പുറത്താവാതെ 89 റണ്‍സ് നേടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com