പുതിയ ലുക്കില്‍ ഇറ്റലി, സമനില പിടിച്ച് ജര്‍മനി; ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഹംഗറി 

ഹംഗറിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ഇറ്റലി-ജര്‍മനി മത്സരം സമനിലയില്‍ പിരിഞ്ഞു
ഹംഗറിക്കെതിരെ ഹാരി കെയ്‌നിന്റെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി
ഹംഗറിക്കെതിരെ ഹാരി കെയ്‌നിന്റെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി

ബുഡാപെസ്റ്റ്: യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് തോല്‍വിയോടെ തുടക്കം. ഹംഗറിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ഇറ്റലി-ജര്‍മനി മത്സരം സമനിലയില്‍ പിരിഞ്ഞു. 

66ാം മിനിറ്റില്‍ ഡൊമിനിക് സോവോസ്ലായിയാണ് ഹംഗറിക്കായി വല കുലുക്കിയത്. ഇംഗ്ലണ്ടിന്റെ ചെല്‍സി ഡിഫന്റര്‍ റീസ് ജെയിംസിന്റെ നാഗിക്കെതിരായ ഫൗളിലാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കാണികളില്‍ നിന്ന് വംശീയാധിക്ഷേപങ്ങള്‍ തുടരെ വന്നിരുന്നതിനെ തുടര്‍ന്ന് യുവേഫയുടേയും ഫിഫയുടേയും അച്ചടക്ക നടപടി നേരിടുന്നതിനാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഹംഗറിക്ക് ഇംഗ്ലണ്ടിനെതിരായ മത്സരം കളിക്കേണ്ടി വന്നത്. 

മൂന്ന് മിനിറ്റ് വ്യത്യാസത്തിലാണ് ഇറ്റലിയുടേയും ജര്‍മനിയുടേയും ഗോള്‍

മൂന്ന് മിനിറ്റ് വ്യത്യാസത്തിലാണ് ഇറ്റലിയുടേയും ജര്‍മനിയുടേയും ഗോള്‍ വന്നത്. 70ാം മിനിറ്റില്‍ പെല്ലെഗ്രി വല കുലുക്കിയപ്പോള്‍ 73ാം മിനിറ്റില്‍ ജര്‍മനി സമനില പിടിച്ചു. ജര്‍മനിക്ക് എതിരെ പരീക്ഷണങ്ങള്‍ നടത്തിയാണ് ഇറ്റലി ഇറങ്ങിയത്. ഫൈനലിസിമയില്‍ അര്‍ജന്റീനയോട് തോറ്റ ടീമില്‍ നിന്ന് ജര്‍മനിക്കെതിരെ ഇറങ്ങിയപ്പോള്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം പിടിച്ചത് ഗോള്‍കീപ്പര്‍ ഡോണാരുമ മാത്രം. 

ജര്‍മനിക്കെതിരെ ഗോള്‍ നേടിയ പെല്ലെഗ്രിയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
ജര്‍മനിക്കെതിരെ ഗോള്‍ നേടിയ പെല്ലെഗ്രിയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

ലോയില്‍ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം തോല്‍വി അറിയാതെയുള്ള പോക്ക് തുടരുകയാണ് ഫ്‌ളിക്. എട്ട് കളി ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയിലായി. ഇംഗ്ലണ്ട് ആണ് യുവേഫ നേഷന്‍സ് ലീഗിലെ അടുത്ത മത്സരത്തില്‍ ജര്‍മനിയുടെ എതിരാളി. ഇറ്റലി ഹംഗറിയെ നേരിടും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com