ഹാരി കെയ്‌നിന്റെ 50ാം ഗോള്‍ തുണച്ചു; ജര്‍മനിക്കെതിരെ സമനില പിടിച്ച് ഇംഗ്ലണ്ട്

നേഷന്‍സ് ലീഗില്‍ ഹാരി കെയ്‌നിന്റെ പെനാല്‍റ്റിയുടെ ബലത്തില്‍ ജര്‍മനിയോട് സമനില പിടിച്ച് ഇംഗ്ലണ്ട്
ജര്‍മനിക്കെതിരെ പെനാല്‍റ്റി കിക്ക് എടുക്കുന്ന ഹാരി കെയ്ന്‍/ഫോട്ടോ: എഎഫ്പി
ജര്‍മനിക്കെതിരെ പെനാല്‍റ്റി കിക്ക് എടുക്കുന്ന ഹാരി കെയ്ന്‍/ഫോട്ടോ: എഎഫ്പി

മ്യൂണിക്ക്: നേഷന്‍സ് ലീഗില്‍ ഹാരി കെയ്‌നിന്റെ പെനാല്‍റ്റിയുടെ ബലത്തില്‍ ജര്‍മനിയോട് സമനില പിടിച്ച് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് കുപ്പായത്തിലെ തന്റെ 50ാം ഗോളാണ് ഹാരി കെയ്ന്‍ നേടിയത്. 

50ാം മിനിറ്റില്‍ ജോനസ് ഹോഫ്മാനി ലൂടെ ജര്‍മനി കളിയില്‍ ലീഡ് എടുത്തു. എന്നാല്‍ നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ കെയ്ന്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടു. ജര്‍മന്‍ പ്രതിരോധനിര താരം നികോ കെയ്‌നിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് വാറിലൂടെ പെനാല്‍റ്റി ലഭിച്ചത്. 

കെയ്‌നെ ജര്‍മന്‍ പ്രതിരോധ നിര കുരുക്കിയപ്പോള്‍ ആദ്യ പകുതിയില്‍ ബോക്‌സിനുള്ളില്‍ അപകടം വിതയ്ക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. എന്നാല്‍ തങ്ങളുടെ സമ്മര്‍ദം ചെലുത്തലുകള്‍ക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനിക്ക് ഫലം കണ്ടെത്താനായി. പ്രതിരോധത്തെ പിളര്‍ത്തി കിമ്മിച്ചില്‍ നിന്ന് വന്ന പാസ് ഹൊഫ്മന്‍ വല കുലുക്കി. 

പിന്നാലെ കെയ്‌നിന്റെ ഗോള്‍ വല കുലുക്കാനുള്ള ക്ലോസ് റേഞ്ച് ശ്രമം ജര്‍മന്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടു. എന്നാല്‍ പെനാല്‍റ്റിയിലും ടീമിന്റെ രക്ഷയ്‌ക്കെത്താന്‍ ന്യൂയറിന് കഴിഞ്ഞില്ല. തങ്ങളുടെ വനിതാ ടീമിന്റെ ജഴ്‌സി അണിഞ്ഞാണ് ഇംഗ്ലണ്ടിന് എതിരെ ജര്‍മനി ഇറങ്ങിയത്. യുവേഫ വുമണ്‍ യൂറോ അടുത്ത മാസം ആരംഭിക്കാനിരിക്കെ വനിതാ ടീമിന് പിന്തുണ അറിയിക്കുകയാണ് ഇതിലൂടെ ജര്‍മനി ലക്ഷ്യം വെച്ചത്. മറ്റൊരു കളിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വന്ന ഹംഗറിയെ ഇറ്റലി വീഴ്ത്തി. 2-1നാണ് ഇറ്റലിയുടെ ജയം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com