മെസി, നെയ്മര്‍, എംബാപ്പെ ത്രയത്തെ പരിശീലിപ്പിക്കാന്‍ സിദാന്‍? 

റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം സിദാന്‍ മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിരുന്നില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മൗറീസിയോ പൊചെറ്റിനോയെ പുറത്താക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. സിദാനെ പരിശീലക സ്ഥാനത്ത് എത്തിക്കാന്‍ പിഎസ്ജി കിണഞ്ഞ് ശ്രമിച്ചിരുന്നെങ്കിലും സിദാന്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സിദാന്‍ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു എന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം സിദാന്‍ മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിരുന്നില്ല. ഫ്രാന്‍സ് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹത്തിലായിരുന്നു സിദാന്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിദാന്‍ ഖത്തറിലേക്ക് യാത്ര തിരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പൊചെറ്റിനോയുടെ കരാര്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്. എന്നാല്‍ അദ്ദേഹത്തെ പുറത്താക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. സിദാന്റെ സ്ഥാനാരോഹണം താമസിയാതെ തന്നെ ഉണ്ടാകുമെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ആരാധകരെ സംബന്ധിച്ച് അവര്‍ കാത്തിരുന്ന ഒത്തുചേരലാണ് പാരിസില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്. മെസി, നെയ്മര്‍, എംബാപ്പെ ത്രയങ്ങളെ പരിശീലിപ്പിക്കാന്‍ സിദാന്‍ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. 

സിദാന്‍ പരിശീലകനായി റയലിനൊപ്പം 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇതില്‍ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉണ്ട്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com