ഐപിഎല്ലിലെ ഒറ്റക്കളി; ബിസിസിഐക്ക് കിട്ടുക നൂറ് കോടിയിലധികം! പാക്കേജുകൾ വിറ്റുപോയത് 43,000 കോടി രൂപയ്ക്ക്; സർവകാല റെക്കോർഡ്

ടെലിവിഷൻ, ‍ഡ‍ിജിറ്റൽ സംപ്രേഷണാവകാശം പാക്കേജ് എ, പാക്കേജ് ബി സ്വന്തമാക്കിയത് രണ്ട് വ്യത്യസ്ത കമ്പനികളാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങളുടെ ടെലിവിഷൻ– ഡിജിറ്റൽ സംപ്രേഷണാവകാശം അടങ്ങുന്ന എ, ബി പാക്കേജുകൾ 43,000 കോടി രൂപയിൽ അധികം വരുന്ന തുകയ്ക്കു വിറ്റു പോയതായി റിപ്പോർട്ടുകൾ. ഐപിഎല്ലിന്റെ 2023 മുതൽ 2027 വരെയുള്ള കാലഘട്ടത്തിലെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലം പുരോഗമിക്കവേയാണ് വിവരങ്ങൾ പുറത്തു വന്നത്. 

ടെലിവിഷൻ, ‍ഡ‍ിജിറ്റൽ സംപ്രേഷണാവകാശം പാക്കേജ് എ, പാക്കേജ് ബി സ്വന്തമാക്കിയത് രണ്ട് വ്യത്യസ്ത കമ്പനികളാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു മത്സരത്തിന്റെ സംപ്രേഷണാവകാശത്തിൽ‌ നിന്നു മാത്രം ബിസിസിഐക്ക് 100 കോടി രൂപയിലധികം ലഭിക്കും. 

ബിസിസിഐക്ക് 107.5 കോടി രൂപയായിരിക്കും ലഭിക്കുക. ടെലിവിഷന്‍ സംപ്രേഷണം വഴി 57.5 കോടിയും ഡിജിറ്റല്‍ വഴി 50 കോടിയുമായിരിക്കും ഒറ്റ മത്സരം വഴി ബിസിസിഐ സ്വന്തമാക്കുന്നത്. ഇന്ത്യൻ കായിക ലോകം ഇന്നുവരെ കേൾക്കാത്ത നേട്ടമാണ് ബിസിസിഐ കാത്തിരിക്കുന്നത്. 

16,347.50 കോടി രൂപ മുതൽ മുടക്കി, സോണി പിക്ചേഴ്സിനെ പിന്തള്ളിയാണ് 2017–22 കാലഘട്ടത്തിലെ ഐപിഎൽ സംപ്രേക്ഷണാവകാശത്തിനുള്ള കരാര്‍ സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരത്തിനുള്ള സംപ്രേക്ഷണത്തിന് 55 കോടി രൂപയാണ് ഈ കാലയളവിൽ ബിസിസിഐക്കു ലഭിച്ചിരുന്നത്.  

ടെലിവിഷൻ– ഡിജിറ്റൽ സംപ്രേഷണാവകാശം ഒന്നിച്ചു സ്വന്തമാക്കുന്നതിനായി പാക്കേജ് എ സ്വന്തമാക്കിയ മാധ്യമ സ്ഥാപനവും പാക്കേജ് ബി സ്വന്തമാക്കിയ സ്ഥാപനവും തമ്മിൽ കടുത്ത മത്സരം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com