ലോകത്തിലെ ഏറ്റവും വിലയേറിയ ടി20 ക്രിക്കറ്റർ; രാഹുൽ അല്ല ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കണമെന്ന് ബ്രാഡ് ഹോഗ് 

പാണ്ഡ്യയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്
ഹാര്‍ദിക് പാണ്ഡ്യ
ഹാര്‍ദിക് പാണ്ഡ്യ

പിഎല്‍ 15-ാം സീസണിൽ ഏറ്റവുമധികം പ്രശംസ നേടിയ കളിക്കാരിൽ ഒരാൾ ഹാര്‍ദിക് പാണ്ഡ്യ ആണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി കന്നി അങ്കത്തിൽ തന്നെ ടീമിനെ കിരീടനേട്ടത്തിലെത്തിച്ച താരം മികച്ച പ്രകടനമാണ് സീസണിലുടനീളം പുറത്തെടുത്തത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ താരം എക്കാലത്തേയും മികച്ച ഐപിഎല്‍ പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവച്ചത്. ഇപ്പോഴിതാ പാണ്ഡ്യയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. 

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടി20 താരം ഹാർദിക് പാണ്ഡ്യ ആണെന്നാണ് ഹോഗിന്റെ വിലയിരുത്തല്‍. "ഐപിഎല്ലില്‍ പാണ്ഡ്യ തന്റെ മികവ് തെളിയിച്ചു. പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കണമായിരുന്നു. ടീമിനെ കരുത്തോടെ മുന്നില്‍ നിന്നും നയിക്കാന്‍ പാണ്ഡ്യയ്ക്ക് സാധിക്കും", ഹോ​ഗ് പറഞ്ഞു. 

"ആദ്യ പന്തു തന്നെ ബൗണ്ടറിയടിച്ച് തുടങ്ങുന്നത് അത്രയധികം കളിക്കാര്‍ക്ക് സാധിക്കുന്ന കാര്യമല്ല. മാത്രവുമല്ല നേരത്തെ വിക്കറ്റ് വീഴുകയാണെങ്കില്‍ ബാറ്റിങ് പൊസിഷനില്‍ മുകളില്‍ കയറി ഉത്തരവാദിത്വത്തോടെ കളിക്കാനും പാണ്ഡ്യയ്ക്ക് സാധിക്കും". പാണ്ഡ്യയാണ് നിലവില്‍ ഏറ്റവും മൂല്യമേറിയ ടി20 കളിക്കാരനെന്നും ഹോഗ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com