ഒളിംപ്യന്‍ ഹരിചന്ദ് അന്തരിച്ചു

മുന്‍ ദീര്‍ഘദൂര ഓട്ടക്കാരനായ ഹരിചന്ദ്, രാജ്യത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്
ഒളിംപ്യന്‍ ഹരിചന്ദ്
ഒളിംപ്യന്‍ ഹരിചന്ദ്

ന്യൂഡല്‍ഹി: ഒളിംപ്യന്‍ ഹരിചന്ദ് അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരനായ ഹരിചന്ദ്, രാജ്യത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. 

1978ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ ഹരിചന്ദ് കരസ്ഥമാക്കിയിരുന്നു. 5000, 10000 മീറ്ററുകളിലായിരുന്നു സുവര്‍ണ നേട്ടം. 1976ലെ മോണ്ട് റിയല്‍ ഒളിമ്പിക്‌സില്‍ 25 ലാപ്പര്‍ സെറ്റില്‍ ഹരിചന്ദ് സ്ഥാപിച്ച ദേശീയ റെക്കോഡ് 32 വര്‍ഷത്തിനു ശേഷമാണ് തിരുത്തപ്പെട്ടത്. 

10000 മീറ്ററിലെ രണ്ടാം ഹീറ്റ്‌സ് 28:48:72 സമയത്തില്‍ ഫിനിഷ് ചെയ്താണ് അദ്ദേഹം ദേശീയ റെക്കോഡ് സ്ഥാപിച്ചത്. രാജ്യം ഹരിചന്ദിന് അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com