'പൂജാര മിണ്ടാതിരുന്നെങ്കില്‍ ഞാന്‍ സെഞ്ചുറി നേടിയാനെ'; സിഡ്‌നിയില്‍ 97ല്‍ പുറത്തായത് ചൂണ്ടി ഋഷഭ് പന്ത് 

സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിനം പൂജാരയും പന്തും ചേര്‍ന്ന് 148 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു
റിഷഭ് പന്ത്/ഫോട്ടോ: എപി
റിഷഭ് പന്ത്/ഫോട്ടോ: എപി

രാജ്‌കോട്ട്: പൂജാര ഒന്നും പറഞ്ഞില്ലായിരുന്നു എങ്കില്‍ ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ താന്‍ സെഞ്ചുറി നേടുമായിരുന്നെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. സിഡ്‌നിയില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയ പന്ത് 97 റണ്‍സ് എടുത്താണ് പുറത്തായത്. 

സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിനം പൂജാരയും പന്തും ചേര്‍ന്ന് 148 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. അതില്‍ 97 റണ്‍സും വന്നത് പന്തിന്റെ ബാറ്റില്‍ നിന്നാണ്. പന്തും പൂജാരയും മടങ്ങിയതിന് ശേഷം അശ്വിനും വിഹാരിയും ചേര്‍ന്ന് പൊരുതി സമനില പിടിച്ചു. 

സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിനം ക്രീസില്‍ നില്‍ക്കുമ്പോള്‍ പൂജാരയില്‍ നിന്ന് വന്ന വാക്കുകള്‍ വെളിപ്പെടുത്തുകയാണ് പന്ത്. ഋഷഭ്, പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കു. സിംഗിളുകളും ഡബിള്‍സും എടുത്ത് ശ്രമിക്കാം. ബൗണ്ടറി അടിക്കേണ്ട കാര്യമില്ല, പൂജാരയുടെ വാക്കുകള്‍ ഇതായിരുന്നു എന്നാണ് പന്ത് പറയുന്നത്. 

ഋഷഭ് പന്ത് നിരാശനായിരുന്നു എന്ന് രഹാനെ

അവര്‍ എന്നെ ആശയക്കുഴപ്പത്തിലാക്കിയത് എന്നെ ദേഷ്യം പിടിപ്പിച്ചു. കാരണം എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് വ്യക്തത ഉണ്ടായിരിക്കുമ്പോള്‍ ആ പ്ലാന്‍ അനുസരിച്ച് മുന്‍പോട്ട് പോകാനാണ് എനിക്ക് ഇഷ്ടം. എന്താണ് അവിടെ സംഭവിച്ചത് എന്നോര്‍ത്ത് എനിക്ക് ദേഷ്യം വന്നു. കാരണം എനിക്ക് അവിടെ സെഞ്ചുറി നേടാനായിരുന്നു എങ്കില്‍ അത് എന്റെ ഏറ്റവും മികച്ചവയില്‍ ഒന്നായാനെ, പന്ത് പറയുന്നു. 

പന്ത് ഡ്രസ്സിങ് റൂമിലേക്ക് വന്നതിന് ശേഷം പറഞ്ഞ കാര്യം രഹാനെയും വെളിപ്പെടുത്തുന്നു. ഡ്രസ്സിങ് റൂമിലേക്ക് എത്തിയ പന്ത് നിരാശനും ക്ഷുഭിതനുമായിരുന്നു. പൂജാര എന്റെ അടുത്തേക്ക് വന്ന് ഞാന്‍ 97 റണ്‍സിലാണ് നില്‍ക്കുന്നതെന്ന് എന്നെ ഓര്‍മിപ്പിച്ചു. ഞാന്‍ അതിനെ കുറിച്ച് ബോധവാനായിരുന്നില്ല. അവിടെ പൂജാര ഒന്നും പറഞ്ഞില്ലായിരുന്നു എങ്കില്‍ ഞാന്‍ എന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയാനെ, പന്ത് പറഞ്ഞതായി രഹാനെ വെളിപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com