രോഹിത്തും കോഹ്‌ലിയും ആരാധകരെ കണ്ട സംഭവം; മാസ്‌ക് ധരിക്കാന്‍ ഇന്ത്യന്‍ താരങ്ങളോട് ബിസിസിഐ

ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാന്‍ നില്‍ക്കെയാണ് സ്പിന്നര്‍ ആര്‍ അശ്വിന് കോവിഡ് പോസിറ്റീവായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലെയ്‌സ്റ്റര്‍: ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ആരാധകരെ കാണുന്നതിനും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനും കളിക്കാര്‍ക്ക് ബിസിസിഐ മുന്നറിയിപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാന്‍ നില്‍ക്കെയാണ് സ്പിന്നര്‍ ആര്‍ അശ്വിന് കോവിഡ് പോസിറ്റീവായത്. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങളില്‍ കോഹ് ലിയും രോഹിത്തും ആരാധകനൊപ്പം മാസ്‌ക് ധരിക്കാതെ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് താരങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നത്. 

യുകെയില്‍ കോവിഡ് ഭീഷണി കുറഞ്ഞിട്ടുണ്ട്. എങ്കിലും കളിക്കാര്‍ കരുതലോടെ ഇരിക്കണം. കരുതലോടെയിരിക്കണം എന്ന് ടീമിനെ തങ്ങള്‍ അറിയിക്കുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ അറിയിച്ചു. പ്രതിദിനം 10000 കോവിഡ് കേസുകള്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

സൗത്ത് ആഫ്രിക്കന്‍ പരമ്പരക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലണ്ടനില്‍ എത്തി. എഡ്ജ്ബാസ്റ്റന്‍ ടെസ്റ്റിന് മുന്‍പായി ലെയ്സ്റ്റര്‍ഷയറിന് എതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായ അശ്വിന് സന്നാഹ മത്സരം നഷ്ടമാവും. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ സമയമാവുമ്പോഴേക്കും അശ്വിന് ടീമിനൊപ്പം ചേരാനാവും എന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com