ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ പുറത്താവല്‍; വിശ്വസിക്കാനാവാതെ ബൗളറും(വീഡിയോ)

ന്യൂസിലന്‍ഡിന്റെ ഹെന്റി നികോള്‍സിന്റെ വിക്കറ്റ് വീണ വിധമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലീഡ്‌സ്: ന്യൂസിലന്‍ഡിന്റെ ഹെന്റി നികോള്‍സിന്റെ വിക്കറ്റ് വീണ വിധമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. നല്ല ഷോട്ട് കളിച്ചെങ്കിലും വിചിത്ര പുറത്താവലിന് ഇരയാവുകയായിരുന്നു നികോള്‍സ്. എന്നാല്‍ നികോള്‍സ് അവിടെ പുറത്തായ വിധം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് വിക്കറ്റ് നേടിയ ജാക്ക് ലീച്ച് പ്രതികരിച്ചത്. 

ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 56ാം ഓവറിലാണ് സംഭവം. ട്രാക്കിന് പുറത്തേക്ക് ഇറങ്ങി ജാക്ക് ലീച്ചിനെ ബൗണ്ടറി കടത്താനാണ് നികോള്‍സ് ശ്രമിച്ചത്. എന്നാല്‍ പന്ത് നേരെ എത്തിയത് നോണ്‍സ്‌ട്രൈക്കര്‍ ഡാരില്‍ മിച്ചലിന്റെ നേരെ. ഒഴിഞ്ഞുമാറാന്‍ മിച്ചല്‍ ശ്രമിച്ചെങ്കിലും പന്ത് മിച്ചലിന്റെ ബാറ്റില്‍ തട്ടി മിഡ് ഓഫില്‍ നിന്നിരുന്ന അലക്‌സ് ലീസിന്റെ കൈകളിലെത്തി. 

ഈ സമയം എന്താണ് സംഭവിച്ചത് എന്ന് ലീച്ചിന് വ്യക്തമായിരുന്നില്ല. സഹതാരങ്ങള്‍ അഭിനന്ദിച്ചെത്തിയപ്പോഴും അത് വിക്കറ്റായിരുന്നോ എന്ന് അത്ഭുതപ്പെട്ട് നില്‍ക്കുകയാണ് ലീച്ച് ചെയ്തത്. ഇപ്പോള്‍ ആ വിക്കറ്റ് വീണ വിധം തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്ന് പറയുകയാണ് ലീച്ച്. 

ആ വിക്കറ്റ് അനുവദനീയമാണോ എന്ന് തന്നെ എനിക്ക് അറിയില്ല. ആ വിക്കറ്റ് എനിക്ക് ഇഷ്ടപ്പെട്ടും ഇല്ല. എന്നാല്‍ വിക്കറ്റിലേക്ക് എത്തുന്നത് വരെ നികോള്‍സിന് എതിരെ ഞാന്‍ നന്നായി പന്തെറിഞ്ഞു. ഇതുപോലൊന്ന് മുന്‍പ് കണ്ടിട്ടില്ല. എന്റെ ഭാഗ്യമാണ് ഇവിടെ കണ്ടത്. നികോള്‍സിന്റെ നിര്‍ഭാഗ്യവും, ലീച്ച് പറയുന്നു. 

കളിയിലേക്ക് വരുമ്പോള്‍ ആദ്യ ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ് അവസാനിപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും മികച്ച തുടക്കമല്ല കിവീസിന് ലഭിച്ചത്. ടോം ലാതം പൂജ്യത്തിന് പുറത്തായി. 123-5 എന്ന നിലയിലേക്ക് ന്യൂസിലന്‍ഡ് വീണു. 78 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്ന ഡാരില്‍ മിച്ചലും അര്‍ധ ശതകത്തിന് അടുത്ത് നില്‍ക്കുന്ന ബ്ലണ്ടലുമാണ് ഇനി കിവീസിന്റെ പ്രതീക്ഷ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com