മോശം ഫോമും ഫിറ്റ്‌നസ് തലവേദനയും; ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും

ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അലട്ടുന്നതിനെ തുടര്‍ന്നാണ് മോര്‍ഗന്റെ തീരുമാനം എന്നാണ് സൂചന. 

ഇംഗ്ലണ്ടിനെ തങ്ങളുടെ ആദ്യ ഏകദിന കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് മോര്‍ഗന്‍. എന്നാല്‍ നെതര്‍ലന്‍ഡ്‌സിന് എതിരായ പരമ്പരയില്‍ തുടരെ പൂജ്യത്തിന് മോര്‍ഗന്‍ പുറത്തായി. പിന്നാലെ മൂന്നാമത്തെ ഏകദിനത്തില്‍ നിന്ന് പരിക്കെന്ന പേരില്‍ മോര്‍ഗന്‍ വിട്ടുനിന്നു. 

ജോസ് ബട്ട്‌ലര്‍ ക്യാപ്റ്റനാവാന്‍ സാധ്യത

മോര്‍ഗന്‍ വിരമിച്ചാല്‍ ജോസ് ബട്ട്‌ലര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരാനാണ് സാധ്യത. 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ബട്ട്‌ലര്‍. 13 വട്ടം ഇംഗ്ലണ്ടിനെ ബട്ട്‌ലര്‍ നയിച്ചിട്ടുണ്ട്. മൊയിന്‍ അലിയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു. 2015ല്‍ അലിസ്റ്റയര്‍ കുക്കിന്റെ കൈകളില്‍ നിന്നാണ് മോര്‍ഗന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. 

ട്വന്റി20യിലും ഏകദിനത്തിലുമായി കളിച്ച കഴിഞ്ഞ 28 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ ശതകം മാത്രമാണ് മോര്‍ഗന്റെ പേരിലുള്ളത്. എന്നാല്‍ ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും മുന്‍പില്‍ നില്‍ക്കെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ മോര്‍ഗന്‍ മുതിരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com