3 സ്ഥാനം, 4 ടീമുകള്‍; പ്ലേഓഫ് കടക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്‍പിലെ കടമ്പകള്‍ 

ഹൈദരാബാദ് ക്വാളിഫൈ നേടിക്കഴിഞ്ഞപ്പോള്‍ നാല് ടീമുകളാണ് ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങള്‍ക്കായി പോരിനിറങ്ങുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റെ വര്‍ഷങ്ങളുടെ നിരാശയ്ക്ക് ശേഷം പ്ലേഓഫ് സ്വപ്‌നം കാണുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് ക്വാളിഫൈ നേടിക്കഴിഞ്ഞപ്പോള്‍ നാല് ടീമുകളാണ് ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങള്‍ക്കായി പോരിനിറങ്ങുന്നത്. 

18 കളിയില്‍ നിന്ന് 8 ജയവും ആറ് സമനിലയും നാല് തോല്‍വിയുമായി 30 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 34 വീതം പോയിന്റുമായി ജംഷഡ്പൂരും എടികെ മോഹന്‍ ബഗാനും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. 31 പോയിന്റുമായാണ് മുംബൈ നാലാമത് നില്‍ക്കുന്നത്. 

മുംബൈ സിറ്റിക്കും ഗോവയ്ക്കും എതിരായ കളിയാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പിലുള്ളത്. ഇതില്‍ മുംബൈക്ക് എതിരെ തോല്‍ക്കുന്നില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന് ഉറപ്പിക്കണം. രണ്ട് കളിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് ഉറപ്പിക്കാന്‍ വേണ്ടത് നാല് പോയിന്റ്. 

പ്ലേഓഫ് ഉറപ്പിക്കാന്‍ മുംബൈക്ക് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തണം

മുംബൈയും ബ്ലാസ്‌റ്റേഴ്‌സും 34 പോയിന്റില്‍ ടൈ ആയാല്‍ കേരളത്തിനാവും മുന്‍തൂക്കം. ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് നോക്കുമ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയേക്കാള്‍ മുന്‍തൂക്കം ലഭിക്കുന്നത്. മുംബൈക്ക് പ്ലേഓഫ് ഉറപ്പിക്കാന്‍ ചെയ്യേണ്ടത് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കുക എന്നതും. 

ബ്ലാസ്റ്റേഴ്‌സിനെ നാല് ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ 33 പോയിന്റോടേയും മുംബൈക്ക് പ്ലേഓഫിലേക്ക് കടക്കാനാവും. ഹെഡ് ടു ഹെഡിലെ ഗോള്‍ വ്യത്യാസം നോക്കിയാണ് ഇത്. ബുധനാഴ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിനും മുംബൈക്കും ജയം അനിവാര്യമായ പോര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com